Overweight Effects | പൊണ്ണത്തടി സ്ത്രീകളിലെ മാത്രമല്ല പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷിയെ കൂടി ബാധിക്കുന്നു
Mar 9, 2024, 11:47 IST
ന്യൂഡെൽഹി: (KVARTHA) ഒട്ടു മിക്ക ആളുകളും ശരീരഭാരം കൊണ്ട് വിഷമിക്കുന്നവരാണ്. തെറ്റായ രീതിയിലുള്ള ആഹാര ശീലങ്ങളും വ്യായാമ കുറവും തന്നെയാണ് പൊണ്ണത്തടി കൊണ്ട് പൊറുതി മുട്ടേണ്ട അവസ്ഥയ്ക്ക് പ്രധാന കാരണം. എന്നാൽ ഇത്തരം ശരീരഭാരം കൂടുതൽ ഉള്ള സ്ത്രീകൾക്ക് ഗർഭ സാധ്യത കുറയുന്നുണ്ടോ? അതെ, അതൊരു മിഥ്യയല്ലാത്ത കാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളാണല്ലോ അമിതമായി ശരീരഭാരം ഉണ്ടാക്കുന്നത്. ഇത്തരം കൊഴുപ്പുകൾ ഹോർമോണുകളുടെ അളവ് തടസപ്പെടുത്തുന്നു. അത് മൂലം ശരീരത്തിലെ പ്രത്യുൽപാദന പ്രവർത്തനങ്ങളിൽ സാരമായ രീതിയിൽ മുടക്കങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
പൊണ്ണത്തടി സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലെ പ്രത്യത്പാദന ശേഷിയെ കൂടി ബാധിക്കുന്നതാണ്. സ്ത്രീകളിലെ ശരീര ഭാരം കൂടുമ്പോൾ ആർത്തവ ചക്രത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ആർത്തവ ക്രമങ്ങൾ മാറി തുടങ്ങും. അണ്ഡോത്പാദന പ്രശ്നങ്ങൾക്കും കാരണമാകുന്നതാണ് അമിതമായ ശരീരഭാരം. ഇത് സന്ധി വേദനയ്ക്കും ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു. മാത്രമല്ല പ്രമേഹത്തിനും സാധ്യത വളരെ കുടുതലാണ്. ഗർഭം അലസിപ്പോകാനും അമിതവണ്ണം കാരണമായേക്കാം.
പോഷക ആഹാരങ്ങളും പ്രത്യത്പാദന ശേഷി വർധിപ്പിക്കാനുമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വ്യായാമം ശീലമാക്കുക. പഞ്ചസാരയുടെ അളവ് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിവതും ഒഴിവാക്കാവുന്നതാണ്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും തീർത്തും ഒഴിവാക്കുക. ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. വ്യായാമ ശീലങ്ങളിൽ നടത്തം, യോഗ, ഇവയൊക്കെ ഉൾപ്പെടുത്തുക. കഴിവതും ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് മാത്രം ഭക്ഷണങ്ങളും വ്യായാമങ്ങളും നിയന്ത്രിതമാക്കാൻ ശീലിക്കുക.
< !- START disable copy paste -->

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Pregnancy, Overweight, Can Overweight Impact Ability to Get Pregnant?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.