6 മാസം മുമ്പ് നടന്ന ബലാത്സംഗ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍; സുനിതാ കൃഷ്ണനെതിരെ ആക്രമണം
Feb 6, 2015, 15:31 IST
ഹൈദരാബാദ്: (www.kvartha.com 06/02/2015) യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആറുമാസം മുമ്പ് നടന്ന ബലാത്സംഗ ദൃശ്യങ്ങളാണ് മലയാളിയായ സുനിതാ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രജ്വല സംഘടന ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അഞ്ച് പേരുടെ ദൃശ്യങ്ങളാണ് സുനിത പുറത്ത് വിട്ടത്.
അതേസമയം വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സാമൂഹ്യ പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്റെ വാഹനത്തിന് നേരെയും ഹൈദരാബാദില്‍ വെച്ച് ആക്രമണമുണ്ടായി. ആക്രമിച്ചവര്‍ ആരൊക്കെയാണ് എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ തകര്‍ന്ന കാറിന്റെ ചിത്രം സുനിതാ കൃഷ്ണന് ട്വീറ്റ് ചെയ്തിട്ടിട്ടുണ്ട്.
സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ കാമ്പെയ്നുമായി പ്രജ്വല രംഗത്തെത്തിയത്.
ദൃശ്യങ്ങള്‍ വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ രണ്ട് ഭാഗങ്ങളാക്കിയാണ് വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടത്. പ്രതികളുടെ ചിരിക്കുന്ന മുഖങ്ങള്‍ വ്യക്തമാക്കിയും ഇരയുടെ മുഖവും ശരീര ഭാഗങ്ങളും അവ്യക്തമാക്കിയുമാണ് ഇവ പുറത്തു വിട്ടത്. ചിത്രങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു.
പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ sunitha_2002@yahoo.com എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് സുനിത വ്യക്തമാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords: Can You Help Track Down This Rapist? Disgusting Rapist Smiles As The Helpless Victim Pleads, Hyderabad, Police, Vehicles, Attack, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.