Postponed | നയതന്ത്ര ബന്ധം വഷളാകുന്നു; കനേഡിയന്‍ വ്യാപാര മന്ത്രിയുടെ ഇന്‍ഡ്യ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യ- കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയന്‍ വ്യാപാര മന്ത്രി മേരി ഇങ്ങിന്റെ ഇന്‍ഡ്യ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി റിപോര്‍ട്. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ചകള്‍ക്കായി ഒക്ടോബര്‍ ഒമ്പതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്‍ഡ്യ സന്ദര്‍ശിക്കേണ്ടതായിരുന്നത്. എന്നാല്‍, സന്ദര്‍ശനം മാറ്റിവച്ചതായി മന്ത്രിയുടെ വക്താവ് അറിയിച്ചു.

Postponed | നയതന്ത്ര ബന്ധം വഷളാകുന്നു; കനേഡിയന്‍ വ്യാപാര മന്ത്രിയുടെ ഇന്‍ഡ്യ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു

മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിഞ്ഞതെന്ന് മുതിര്‍ന്ന ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കാനഡ- ഇന്‍ഡ്യ സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ചകള്‍ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് സന്ദര്‍ശനവും മാറ്റിവച്ചിരിക്കുന്നത്. ഈ വര്‍ഷം മേയില്‍ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്.

കാനഡയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ചകള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം രണ്ടിനാണ് ചര്‍ചകളില്‍ നിന്ന് കാനഡ ഏകപക്ഷീയമായി പിന്മാറിയത്. കാനഡയിലെ ഇന്‍ഡ്യ വിരുദ്ധ നീക്കങ്ങള്‍ തടയുന്നതിലെ അലംഭാവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിന്‍ ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു.

കാനഡയിലെ ഖലിസ്താന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് സന്ദര്‍ശനവും മാറ്റിവച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി ഡെല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, ഖലിസ്താന്‍ വിഷയത്തില്‍ ഇന്‍ഡ്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിരുന്നു.

Keywords:  Canadian Minister Postpones Trade Mission to India as Tensions Rise Over Khalistan Extremism, New Delhi, News, Politics, Postponed, Canadian Trade Minister, Visit, Khalistan Extremism, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia