Cancelling Train Ticket | ട്രെയിന്‍ ടികറ്റ് റദ്ദാക്കുമ്പോള്‍ ജി എസ് ടി ഈടാക്കുമോ, എത്രവരെ തുക കുറയ്ക്കും? വിശദീകരിച്ച് റെയില്‍വേ
Aug 29, 2022, 21:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2017 സെപ്തംബര്‍ 23-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച്, ടികറ്റ് റദ്ദാക്കുമ്പോള്‍ ജിഎസ്ടി തുക ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ടികറ്റ് റദ്ദാക്കിയതിന് ശേഷമുള്ള റീഫന്‍ഡ് നിയമങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഈ നിയമം എസി ക്ലാസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് റെയില്‍വേ അറിയിച്ചു. ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ എസി ടികറ്റുകള്‍ ബുക് ചെയ്യുമ്പോള്‍ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തുന്നു. അതിനാല്‍ അതേ നിരക്ക് റദ്ദാക്കുമ്പോഴും ബാധകമാകും.
വെയിറ്റിംഗ് ലിസ്റ്റിനും RAC ടികറ്റിനുമുള്ള നിയമങ്ങള്‍:
ചാര്‍ട് തയ്യാറാക്കിയതിന് ശേഷവും നിങ്ങളുടെ ടികറ്റ് RAC-ലും വെയിറ്റിംഗ് ലിസ്റ്റിലും തുടരുകയും ട്രെയിനിന്റെ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് 30 മിനിറ്റ് മുമ്പ് ടികറ്റ് റദ്ദാക്കുകയും ചെയ്യുന്നുവെങ്കില്‍, സ്ലീപര്‍ ക്ലാസില്‍ നിങ്ങള്‍ 60 രൂപ ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടിവരും. അതേസമയം എസി ക്ലാസ് ടികറ്റില്‍ 65 രൂപ കുറവ് വരുത്തും. ബാക്കി പണം തിരികെ നല്‍കും.
നാല് മണിക്കൂര്‍ മുമ്പ് ടികറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിയമം എന്താണ്?
നിങ്ങളുടെ ടികറ്റ് കണ്‍ഫേം ആവുകയും എന്നാല്‍ യാത്ര മുടങ്ങുകയും ചെയ്താല്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് വരെ ടികറ്റ് റദ്ദ് ചെയ്താല്‍ മാത്രമേ പണം തിരികെ ലഭിക്കൂ. സ്ഥിരീകരിക്കപ്പെട്ട ട്രെയിന്‍ ടികറ്റ് 48 മണിക്കൂറിനുള്ളിലും ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് 12 മണിക്കൂര്‍ മുമ്പും റദ്ദാക്കിയാല്‍, മൊത്തം തുകയുടെ 25% വരെ കുറയ്ക്കും. ട്രെയിനിന്റെ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് നാല് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ നിങ്ങള്‍ ടികറ്റ് റദ്ദാക്കുകയാണെങ്കില്‍, പകുതി പണം അതായത് ടികറ്റിന്റെ 50% കുറയ്ക്കും.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Central Government, Indian Railway, Railway, Train, Ticket, GST, Income Tax, Tax& Savings, Government of India, Cancelling Train Ticket, Cancelling Train Ticket? Here's How Much GST (Tax) You Have to Pay.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.