Cotton Candy | വിഷം തന്നെ! പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി; ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
Feb 9, 2024, 12:43 IST
ചെന്നൈ: (KVARTHA) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമായ പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തല്‍.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമികല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ഥമാണ് ഇത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (FSSAI) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ പഞ്ഞിമിഠായിയില്‍ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Cancer-causing chemical detected in cotton candy sold in Pondicherry, Chennai, News, Warning, Cotton Candy, Health, Heath Department, Test, Cancer-causing chemical, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.