Cancer | ‘കാൻസർ മരുന്നുകൾ ഹൃദ്രോഗത്തിന് കാരണമാകുന്നു'; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
May 1, 2023, 10:17 IST
ന്യൂഡെൽഹി: (www.kvartha.com) ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം മെഡിക്കൽ സയൻസ് മേഖലയും പുരോഗമിച്ചു. കാൻസർ ഉൾപ്പെടെ നിരവധി മാരക രോഗങ്ങൾ ഭേദമാക്കാൻ ഡോക്ടർമാരും ശാസ്ത്രജ്ഞരും പുതിയ ചികിത്സാ രീതികൾ കണ്ടെത്തി. ആധുനിക മരുന്നുകൾ വളരെ ഫലപ്രദമാണ്, അവ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നു.
എന്നിരുന്നാലും, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തിൽ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഞെട്ടിപ്പിക്കുന്ന പാർശ്വഫലങ്ങൾ കണ്ടെത്തി. ചില കാൻസർ ചികിത്സകൾ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ അവസ്ഥ കാർഡിയോടോക്സിസിറ്റി എന്നറിയപ്പെടുന്നു. കാൻസർ മരുന്നുകൾ ഹൃദയത്തിന്റെ പമ്പിംഗ് കഴിവിനെ ബാധിക്കുകയും ചിലപ്പോൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ കാൻസർ ചികിത്സാ മരുന്നുകൾ ബാധിക്കുന്നത് മൂലം ഹൃദ്രോഗങ്ങളുടെ സാധ്യതയിലേക്ക് നയിക്കുന്ന രക്തത്തിലെ പ്രോട്ടീനുകളെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കുന്നു. രക്തത്തിൽ അടങ്ങിയിരിക്കുന്ന 33 പ്രോട്ടീനുകൾ ഗവേഷകർ കണ്ടെത്തി.
വിവിധ തരത്തിലുള്ള ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ (സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഠനത്തിൽ കണ്ടെത്തിയ പ്രോട്ടീനുകൾ ഭാവിയിലെ മരുന്ന് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ വഴിയൊരുക്കുമെന്ന് പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ. ഫ്ലോറിയൻ ഷ്മിഡ് പറഞ്ഞു.
Keywords: News, National, Cancer Medicine, Heart Diseases, Study Report, London University College, Students, Cancer medicines causing heart diseases, says study.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.