Accidental Death | ബിജെപി എംഎല്‍എയുടെ പേര് പതിച്ച എസ് യു വി കാര്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് 2 മരണം, 4 പേര്‍ക്ക് പരുക്ക്; 2 കാറുകളും 3 ബൈകുകളും തകര്‍ന്നു
Feb 7, 2023, 18:07 IST
ബെംഗ്ലൂര്‍: (www.kvartha.com) ബിജെപി എംഎല്‍എയുടെ പേര് പതിച്ച എസ് യു വി കാര്‍ ബെംഗ്ലൂറില്‍ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബെംഗ്ലൂറിലെ തിരക്കേറിയ റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ബിജെപി എംഎല്‍എ ഹര്‍തലു ഹാലപ്പയുടെ പേര് പതിച്ച കാറാണ് നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മോഹ(48) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോപ് സിഗ്‌നലില്‍ ബ്രേക് ചവിട്ടുന്നതിന് പകരം ആക്സിലേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവസമയത്ത് എംഎല്‍എ കാറില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവും വിരമിച്ച് ഫോറസ്റ്റ് ഓഫീസറുമായ രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണതെന്ന് പൊലീസ് പറഞ്ഞു. കിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടിക്കൊണ്ടുപോകാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Keywords: Car With BJP MLA Sticker Rams Vehicles In Bengaluru, 2 Killed, Bangalore, News, Accidental Death, Injured, Hospital, National.
സ്‌കൂടര്‍ യാത്രികരായ മജീദ് ഖാന്‍, അയപ്പ എന്നിവരാണ് മരിച്ചത്. ഇവരുടെ ദേഹത്തുകൂടി കാര്‍ പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ രണ്ട് കാറുകളും മൂന്ന് ബൈകുകളും തകര്‍ന്നതായി പൊലീസ് പറഞ്ഞു.
ബിജെപി എംഎല്‍എ ഹര്‍തലു ഹാലപ്പയുടെ പേര് പതിച്ച കാറാണ് നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മോഹ(48) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോപ് സിഗ്‌നലില്‍ ബ്രേക് ചവിട്ടുന്നതിന് പകരം ആക്സിലേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവസമയത്ത് എംഎല്‍എ കാറില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവും വിരമിച്ച് ഫോറസ്റ്റ് ഓഫീസറുമായ രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണതെന്ന് പൊലീസ് പറഞ്ഞു. കിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടിക്കൊണ്ടുപോകാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Keywords: Car With BJP MLA Sticker Rams Vehicles In Bengaluru, 2 Killed, Bangalore, News, Accidental Death, Injured, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.