അസീമാനന്ദയെ കാരാവന് മാഗസിന് ചതിയില്‍ വീഴ്ത്തി? റിപോര്‍ട്ടര്‍ അസീമാനന്ദയെ കണ്ടത് അഭിഭാഷകയായി
Feb 10, 2014, 14:00 IST
ന്യൂഡല്‍ഹി: തീവ്രവാദ ആക്രമണക്കേസ് പ്രതി സ്വാമി അസീമാനന്ദയെ കാരാവന് മാഗസിന് ചതിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് റിപോര്‍ട്ട്. കാരാവന് റിപോര്‍ട്ടര്‍ അഭിഭാഷക ചമഞ്ഞാണ് അസീമാനന്ദിനെ കാണാനെത്തിയത്. പത്രപ്രവര്ത്തകയാണെന്നറിയാതെയാണ് അസീമാനന്ദ് എല്ലാ വിവരങ്ങളും റിപോര്‍ട്ടറുമായി പങ്കുവെച്ചത്.
ഇതിനിടെ അസീമാനന്ദയുമായി നടത്തിയ അഭിമുഖത്തിന്റെ കൈയ്യെഴുത്തുപ്രതി കാരാവന് മാഗസിന് ഞായറാഴ്ച പുറത്തുവിട്ടു. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റേയും മറ്റൊരു നേതാവായ ഇന്ദ്രേഷ് കുമാറിന്റേയും അറിവോടെയാണ് ഭീകരാക്രമണങ്ങള്‍ നടത്തിയതെന്ന് അസീമാനന്ദ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കാരാവന് മാഗസിന്റെ നടപടി സംഘ് പരിവാറിനും രാഷ്ട്രീയ പോഷക സംഘടനയായ ബിജെപിക്കും കനത്ത തിരിച്ചടിയായി. തന്റെ ജീവിതത്തെക്കുറിച്ചും അസീമാനന്ദ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.
2005 ജൂലൈയില്‍ നടന്ന ഒരു യോഗത്തെക്കുറിച്ച് അസീമാനന്ദ് എന്നോട് പറഞ്ഞു. സൂററ്റില്‍ നടന്ന ആര്.എസ്.എസ് യോഗത്തിന് ശേഷമാണ് മോഹന്‍ ഭഗവതും ഇന്ദ്രേഷ് കുമാറും അസീമാനന്ദയെ കാണാനെത്തിയത്. ഇപ്പോള്‍ അര്.എസ്.എസ് ദേശീയ എക്സിക്യൂട്ട് കൗണ്‍സിലിലെ ശക്തരായ നേതാക്കളാണ് ഇരുവരും. ഗുജറാത്തിലെ ദാംഗിലെ ക്ഷേത്രത്തിലെത്തിയാണ് ഇരുവരും അസീമാനന്ദയെ കണ്ടത്. അസീമാനന്ദ് അന്ന് ഈ ക്ഷേത്രത്തിലാണ് താമസിച്ചിരുന്നത്. ക്ഷേത്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള നദിക്കരയില്‍ വെച്ചാണ് സ്ഫോടനങ്ങളെക്കുറിച്ച് സംഘം ചര്‍ച്ചചെയ്തത്. അസീമാനന്ദയുടെ മറ്റൊരു സഹായി സുനില്‍ ജോഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജോഷിയാണ് മുസ്ലീങ്ങളെ ലക്ഷ്യം വെച്ച് സ്ഫോടനങ്ങള്‍ നടത്തുന്ന വിവരം മോഹന്‍ ഭഗവതുമായി പങ്കുവെച്ചത്. ഈ പദ്ധതി ഇന്ദ്രേഷ് കുമാറും മോഹന്‍ ഭഗവതും അംഗീകരിക്കുകയായിരുന്നു കൈയ്യെഴുത്തുപ്രതി വ്യക്തമാക്കുന്നു.
നിങ്ങള്‍ക്കീ ജോലികള്‍ സുനിലുമൊത്ത് ചെയ്യാം. ഞങ്ങള്‍ നേരിട്ട് ഇടപെടില്ല. എന്നാല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ടെന്ന് കരുതിക്കോളൂവെന്നും മോഹന്‍ ഭഗവത് അസീമാനന്ദയോട് പറഞ്ഞിരുന്നു.
അതേസമയം കാരാവന് മാഗസിന് റിപോര്‍ട്ട് ആര്.എസ്.എസും അസീമാനന്ദയുടെ അഭിഭാഷകനും നിഷേധിച്ചിട്ടുണ്ട്. 2010ലാണ് അസീമാനന്ദ അറസ്റ്റിലാകുന്നത്. 2007 ഫെബ്രുവരിയിലെ സംജോത എക്സ്പ്രസ് സ്ഫോടനം, 2007 മേയിലെ മെക്ക മസ്ജിദ് സ്ഫോടനം, 2007 ഒക്ടോബറിലെ അജ്മീര്‍ ദര്‍ഗ സ്ഫോടനം, 2006 സെപ്റ്റംബറിലും 2008 സെപ്റ്റംബറിലുമുണ്ടായ മലേഗാവ് സ്ഫോടനങ്ങള്‍ എന്നീ സ്ഫോടനക്കേസുകളില്‍ മുഖ്യപ്രതിയാണ് അസീമാനന്ദ. 119 മുസ്ലീങ്ങളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
SUMMARY: New Delhi: A day after CNN-IBN accessed a hand-written note by terror accused Swami Aseemanand where he denied having given an interview to The Caravan, the magazine has now countered the jailed activist's claims and released the interview's transcripts.
Keywords: National, Aseemand, Interview, The caravan, Magazine, Jail,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.