മമതയ്‌ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കാര്‍ട്ടൂണ്‍ പ്രചരണം

 


മമതയ്‌ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കാര്‍ട്ടൂണ്‍ പ്രചരണം
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ കാര്‍ട്ടൂണ്‍ പ്രചാരണം. മമതയുടേതെന്ന് തോന്നിക്കുന്ന തലയില്ലാത്ത ഉടലാണ് കാര്‍ട്ടൂണായി പ്രചരിക്കുന്നത്. അതേ സമയം ഓണ്‍ലൈന്‍ കാര്‍ട്ടൂണിനെതിരെ ഒരു മെഡിക്കല്‍ കോളജ് അധ്യാപകന്‍ പരാതി നല്‍കിയിട്ടുണ്ട്.

'നമ്മുടെ മുഖ്യമന്ത്രിക്ക് തല നഷ്ടപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍. മിഡ്‌നാപുര്‍ മെഡിക്കല്‍ കോളജിലെ അസോ. പ്രൊഫ. ഡോ. ബിക്രം സാഹയാണ് ഇതിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. പ്രോലോയ് മിത്ര, ചിന്മയ് റോയ് എന്നിവരാണ് കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

ഈയിടെ മമതയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. അംബികേഷ് മൊഹാപാത്ര അറസ്റ്റിലായിരുന്നു. കേന്ദ്ര റയില്‍വെ മന്ത്രി സ്ഥാനത്തു നിന്നു ദിനേശ് ത്രിവേദിയെ മാറ്റി, പകരം മുകുള്‍ റോയിയെ നിയോഗിച്ചതിനെ വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നു അംബികേഷ് മൊഹാപാത്രയെ പിന്നീടു വിട്ടയച്ചു. ഫേസ്ബുക്കിലെ നാല് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Keywords:  National, Kolkata, Mamata Banerjee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia