ഭക്തര്‍ക്ക് വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി; നിത്യാനന്ദയ്ക്കെതിരെ കേസ്
Jun 23, 2012, 10:00 IST
മധുര: ഭക്തര്‍ക്ക് വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ വിവാദ സ്വാമി നിത്യാനന്ദയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. ഹിന്ദു മക്കള്‍ കച്ചിയുടെ ഹര്‍ജിയിലാണ് പോലീസിനോട് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഹിന്ദു മക്കള്‍ കച്ചി പ്രവര്ത്തകന് സോളൈകണ്ണനാണ് നിത്യാനന്ദയ്ക്കെതിരെ കോടതിയെ സമീപിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി കൈക്കൊള്ളാത്തതിനെത്തുടര്ന്നാണ് സോളൈ കണ്ണന് കോടതിയെ സമീപിച്ചത്.
ആശ്രമത്തിലെ വിദേശവനിതയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് വിവാദ സ്വാമി വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ അഭിമുഖത്തില്‍ ചോദ്യങ്ങളില്‍ പ്രകോപിതനായ സ്വാമി മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും പ്രശ്നം ഗുരുതരമാക്കി. ഇതിനിടയിലാണ് സ്വാമിക്കെതിരെ പുതിയ ആരോപണവുമായി സോളൈ കണ്ണന് രംഗത്തെത്തിയത്.

English Summery
Madurai: Police on Friday informed the Madras High Court bench here that they had registered a case against controversial self-styled godman Nityananda and two others for allegedly providing devotees holy water mixed with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.