വിവാദ പരാമര്‍ശം: പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു
Nov 23, 2011, 15:39 IST
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിക്കുന്ന തരത്തില്‍ ജോര്‍ജ് പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലാണു കേസ്. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ കൊല്ലം കളക്ടര്‍ക്ക് കത്തയച്ചു. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പി.സി.ജോര്‍ജ് പത്തനാപുരത്തു നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
Keywords: P.C George, Case, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.