മുൻ ഐ എ എസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരെ പ്രതികാര നടപടിയുമായി കേന്ദ്രം, വീണ്ടും കേസെടുത്തു, ജോലിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലംഘിച്ചെന്ന് പറഞ്ഞാണ് കേസ്
Apr 25, 2020, 12:47 IST
ദാമൻ: (www.kvartha.com 25.04.2020) കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍ ഹാജരാവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുളള ഉത്തരവ് ലംഘിച്ചതിന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരേ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമമനുസരിച്ച് ദാമന്‍ ദിയു ദാദ്ര ആൻഡ് നഗര്‍ ഹവേലി പോലിസാണ് കേസെടുത്തത്.
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച കണ്ണന്‍ ഗോപിനാഥിനെതിരേ സെക്ഷന്‍ 188 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്ന് ദാമൻ എസ് ഐ ലിതാധര്‍ മക്‌വാന പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ചതിന് പേഴ്‌സണല്‍ സൂപ്രണ്ട് എച്ച് കെ കാംബ്ലെയുടെ പരാതിപ്രകാരമാണ് കണ്ണന്‍ ഗോപിനാഥനെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
ഈ മാസം ഒമ്പതിനകം തിരികെ ജോലിയിൽ പ്രവേശിക്കാനായിരുന്നു കേന്ദ്രം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷമാണ് ദാദ്ര ആന്റ് നഗര്‍ ഹവേലി കലക്ടര്‍ സ്ഥാനത്തുനിന്ന് രാജിവച്ചത്. എന്നാല്‍ ദാമന്‍ ദിയു ആന്റ് നാഗര്‍ഹവേലി ഭരണകൂടം അദ്ദേഹത്തോട് ഏപ്രില്‍ 9ാം തിയ്യതി ജോലിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഐഎഎസ് ഓഫിസറായി ജോലി ചെയ്യാന്‍ താന്‍ തയ്യാറല്ലെന്നും അതേസമയം രാജ്യത്തെ ഒരു പൗരനായി തന്റെ കടമ നിർവഹിക്കാമെന്നും കണ്ണൻ ഗോപിനാഥൻ അറിയിച്ചിരുന്നു. തന്നെ തിരിച്ചുവിളിക്കുന്നത് പീഡിപ്പിക്കുന്നതിനു മാത്രമാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടു മാസം മുമ്പ് രാജി വെച്ച തനിക്ക് ആഗസ്ത് മാസം മുതൽ ശമ്പളം നല്‍കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ഉത്തരവിന് മറുപടി പോലും നല്‍കേണ്ടതില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
പൗരത്വനിയമഭേദഗതിക്കെതിരേയുള്ള സമരത്തിന്റെ ഭാഗമായി കണ്ണൻ ഗോപിനാഥൻ പലതവണ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ പ്രയാഗ് രാജിലേക്ക് സിഎഎ വിരുദ്ധ സമരത്തിന് പോകും വഴി അദ്ദേഹത്തെ ഉത്തര്‍പ്രേദശ് പോലിസ് അറസ്റ്റ് ചെയ്‌തു. പിന്നീട് ആഗ്രയില്‍ വച്ചും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
Summary: Case Under Strict Law Against IAS Officer Kannan Gopinathan for not Doing Duty Amid COVID-19 Crisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.