Police Lapse | അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പൊലീസ്; വഴിയാത്രക്കാരുടെ കാമറയില്‍ കുടുങ്ങി ദൃശ്യങ്ങള്‍, നടപടി
Oct 9, 2023, 08:25 IST
പട്‌ന: (KVARTHA) അപകടത്തില്‍ മരിച്ചയാളുടെ ശരീരം ബിഹാര്‍ പൊലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രക്തം വാര്‍ന്ന് കിടന്ന മൃതദേഹമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചെടുത്ത് കനാലിലേക്ക് വലിച്ചെറിഞ്ഞത്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്.
ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സംഭവത്തില്‍ പങ്കാളികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ വിഷയത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: പ്രായമായ ഒരാള്‍ ട്രകിടിച്ചു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങള്‍. എല്ലാം ചിന്നിച്ചിതറി കിടക്കുകയായിരുന്നു. അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞത്.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോസ്റ്റുമോര്‍ടത്തിനയച്ചിട്ടുണ്ട്. മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, National-News, Police-News, Regional-News, Police, Salvaged, Disposed, Canal, Patna News, Bihar News, Muzaffarpur News, Accident Victim, Suspended, Dead Body, Video, Footage, Passer, Caught On Camera: Bihar Cops Throw Accident Victim's Body Into Canal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.