Probe | ആശുപത്രിക്കുള്ളില്‍ വിവസ്ത്രനായി കറങ്ങിനടന്ന് ഡോക്ടര്‍; സിസിടിവിയില്‍ കുടുങ്ങി ദൃശ്യങ്ങള്‍
Mar 10, 2024, 14:08 IST
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലുള്ള സര്‍കാര്‍ ആശുപത്രിക്കുള്ളില്‍ വിവസ്ത്രനായി കറങ്ങിനടന്ന ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഡോക്ടര്‍ നടക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സംഭവം അന്വേഷിച്ചു വരികയാണെന്ന് ഛത്രപതി സംഭാജിനഗര്‍ ജില്ലാ ആരോഗ്യ സേവന മേധാവി ഡോ. ദയാനന്ദ് മോട്ടിപാവ്‌ലെ പറഞ്ഞു. ഇക്കാര്യം മെഡികല്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഡ്കിനിലെ സര്‍കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടേതാണ് വീഡിയോ. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ആശുപത്രി ഇടനാഴിയിലൂടെ ടവല്‍ പോലെ എന്തോ വീശിക്കൊണ്ട് ഇയാള്‍ വാഷ് റൂമിലേക്ക് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
അതേസമയം കുറ്റാരോപിതനായ ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Keywords: News, National, National-News, Regional-News, Caught, CCTV, Maharashtra News, Doctor, Roams, Without Dress, Inside, Hospital, Health Services Head, Probe, Caught on CCTV; Maharashtra Doctor Roams Without Dress Inside Hospital; Health Services Head Says Probe On.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.