കൈക്കൂലി കേസില്‍ ഗെയില്‍ മാര്‍കെറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥന്‍ അറസ്റ്റില്‍
Jan 16, 2022, 18:01 IST
മുംബൈ: (www.kvartha.com 16.01.2022) ഗെയില്‍ മാര്‍കെറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥന്‍ അറസ്റ്റില്‍. രംഗനാഥന്‍ അടക്കം ആറ് പേരെയാണ് കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. രംഗനാഥന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു.
ഗെയിലിന്റെ പെട്രോ- കെമികല്‍ ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് നല്‍കി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ഡെല്‍ഹി സ്വദേശികളില്‍ നിന്ന് രംഗനാഥന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ആകെ ഒന്‍പത് പേരാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
ഇതിന്റെ ഇടനിലക്കാരായ പവന്‍ ഗോര്‍, രാജേഷ് കുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. നാലാം പ്രതിയും മലയാളിയുമായ രാമകൃഷ്ണന്‍ നായര്‍, രംഗനാഥന്റെ നിര്‍ദേശ പ്രകാരം ഇടനിലക്കാരുടെ പക്കല്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹിയടക്കം നാല് ഇടങ്ങളില്‍ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 84 ലക്ഷം രൂപ കണ്ടെത്തി. രംഗനാഥന്റെ നോയിഡിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ 1.24 കോടി രൂപയും 1.3 കോടി രൂപ വരുന്ന ആഭരണങ്ങളും സിബിഐ പിടികൂടിയെന്നാണ് വിവരം.
കേരളത്തിലെ ഗെയില്‍ പൈപ് ലൈന്‍ പദ്ധതിയിലടക്കം പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.