CBI | യുജിസി- നെറ്റ് പരീക്ഷയുടെ ചോദ്യപേപര്‍ ചോര്‍ന്നിട്ടില്ല; ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സി ബി ഐ
ന്യൂഡെല്‍ഹി: (KVARTHA) യുജിസി- നെറ്റ് പരീക്ഷാക്കടലാസ് ( UGC-NET paper) ചോര്‍ന്നിട്ടില്ലെന്ന കണ്ടെത്തലുമായി സി ബി ഐ (CBI) . ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ദേശീയമാധ്യമങ്ങളാണ് (National Medias) ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന (Leak) വിവരത്തെ തുടര്‍ന്ന് പരീക്ഷ (Exam) നടന്ന് പിറ്റേദിവസം തന്നെ കേന്ദ്രസര്‍കാര്‍ പരീക്ഷ റദ്ദാക്കിയിരുന്നുവെന്നും (Canzelled) സി ബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതായി റിപോര്‍ടില്‍ പറയുന്നു.
പരീക്ഷയ്ക്ക് മുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യ പേപറിന്റെ സ്‌ക്രീന്‍ഷോട് (Screen Shot) പ്രചരിപ്പിച്ചതെന്ന് പറഞ്ഞ സി ബി ഐ പരീക്ഷയുടെ ആദ്യസെഷന്‍ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്ക് ഉദ്യോഗാര്‍ഥികളില്‍ ഒരാള്‍ ചോദ്യക്കടലാസ് ടെലഗ്രാം ചാനലില്‍ (Telegram Channel) പങ്കുവെക്കുകയായിരുന്നുവെന്നും ഇത് ചോദ്യപേപര്‍ നേരത്തേ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് വാദിക്കുന്നത്.
ചോദ്യ പേപര്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചോദ്യ പേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്നും വഞ്ചനാ കുറ്റം മാത്രം ചുമത്തി കുറ്റപത്രം പരിമിതപ്പെടുത്തുമെന്നും റിപോര്‍ടുണ്ട്.
ചോദ്യക്കടലാസ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ചോര്‍ന്നുവെന്നും പണം നല്‍കിയാല്‍ ഇത് ലഭ്യമാക്കുമെന്നും ഒരു ടെലഗ്രാം ചാനല്‍ അവകാശപ്പെട്ടിരുന്നു. പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ സെഷനുശേഷം ലഭിച്ച ചോദ്യ പേപര്‍ പ്രചരിപ്പിച്ചതെന്നും ഇത് ഭാവിയില്‍ തട്ടിപ്പ് നടത്താന്‍ വിശ്വാസതയ്ക്കുവേണ്ടി ചെയ്തതാകാമെന്നുമാണ് സിബിഐയുടെ കണ്ടെത്തലെന്നും സര്‍കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.
ജൂണ്‍ 18-ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്ര സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒഎംആര്‍ പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടെ മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റ് - യുജിയുടെ ചോദ്യ പേപര്‍ ചോര്‍ന്നിട്ടില്ലെന്നും ലോക് പൊട്ടിയിട്ടില്ലെന്നും ആവര്‍ത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയും (NTA) രംഗത്തെത്തി. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എന്‍ ടി എ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക് നല്‍കിയതിനാലാണെന്നും എന്നാല്‍ ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായില്ലെന്നും ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍ടിഎ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.