Arrest | നീറ്റ് യുജി ചോദ്യപേപര്‍ ചോര്‍ച: ബിഹാറില്‍ നിന്ന് 2 പേരെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് യുജി ചോദ്യപേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്ന് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇത്. പട്‌ന സ്വദേശികളായ മനീഷ് കുമാര്‍, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം സിബിഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുപേരെയും പട് നയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ചോദ്യപേപര്‍ ചോര്‍ത്തിക്കിട്ടാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ മനീഷ് കുമാര്‍ തന്റെ കാറില്‍ ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ചെന്നും അവിടെവച്ചാണ് ചോദ്യപേപര്‍ ഇവര്‍ക്ക് ലഭിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ചോദ്യപേപര്‍ അനുസരിച്ചുള്ള ഉത്തരങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീട് താവളമാക്കി വിട്ടുനല്‍കി എന്നതാണ് അശുതോഷിന്റെ പേരില്‍ ചുമത്തിയ കുറ്റം. നീറ്റ് ചോദ്യപേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് ആറ് പ്രാഥമികാന്വേഷണ റിപോര്‍ടുകളാണ് ഇതുവരെ സിബിഐ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീറ്റ് ചോദ്യപേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം തുടരുകയാണ്.