CBI Raid | മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്; സ്വാഗതം ചെയ്ത് ഡെല്‍ഹി ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്
അദ്ദേഹത്തിന്റെ വാക്കുകള്‍:
'സി ബി ഐ എത്തി. ഞങ്ങള്‍ സത്യസന്ധരാണ്, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ രാജ്യത്ത്, നല്ല ജോലി ചെയ്യുന്നവരെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്'.
'ഞങ്ങള്‍ സിബിഐയെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ ഉടന്‍ പുറത്തുവരാന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. ഇതുവരെ എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തുവന്നിട്ടില്ല. ഇനി ഒന്നും പുറത്തുവരാനും പോകുന്നില്ല. രാജ്യത്തെ നല്ല വിദ്യാഭ്യാസത്തിനായുള്ള എന്റെ പ്രവര്‍ത്തനം നിര്‍ത്താനാകില്ല,'.
2021-22ലെ ഡെല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പെടെ പത്തോളം സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെ സിബിഐ റെയ്ഡ് നടത്തിയത്.
സിബിഐയുടെ നടപടിയോട് പ്രതികരിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഇങ്ങനെ പറഞ്ഞു:
ഞങ്ങള്‍ പൂര്‍ണ സഹകരണം നല്‍കും. നേരത്തെയും റെയ്ഡുകള്‍ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോഴും ഒന്നും കണ്ടെത്താനാവില്ല. '
എക്സ്‌ക്യൂസ് പോളിസി 2921-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് കഴിഞ്ഞ മാസം ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സംഭവത്തില്‍ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നയത്തിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് സിസോദിയയും ആവശ്യപ്പെട്ടിരുന്നു.
हम सीबीआई का स्वागत करते हैं. जाँच में पूरा सहयोग देंगे ताकि सच जल्द सामने आ सके. अभी तक मुझ पर कई केस किए लेकिन कुछ नहीं निकला. इसमें भी कुछ नहीं निकलेगा. देश में अच्छी शिक्षा के लिए मेरा काम रोका नहीं जा सकता.
— Manish Sisodia (@msisodia) August 19, 2022
जिस दिन अमेरिका के सबसे बड़े अख़बार NYT के फ़्रंट पेज पर दिल्ली शिक्षा मॉडल की तारीफ़ और मनीष सिसोदिया की तस्वीर छपी, उसी दिन मनीष के घर केंद्र ने CBI भेजी
— Arvind Kejriwal (@ArvindKejriwal) August 19, 2022
CBI का स्वागत है। पूरा cooperate करेंगे। पहले भी कई जाँच/रेड हुईं। कुछ नहीं निकला। अब भी कुछ नहीं निकलेगा https://t.co/oQXitimbYZ
Keywords: CBI reaches Manish Sisodia’s residence, Delhi CM Arvind Kejriwal says ‘welcome’, New Delhi, News, Politics, AAP, CBI Raid, Twitter, Arvind Kejriwal, National.#WATCH | A CBI team reaches the residence of Deputy CM Manish Sisodia in Delhi. The agency is raiding 21 locations in Delhi-NCR in connection with the excise policy case, including Sisodia's residence. pic.twitter.com/3txFCtiope
— ANI (@ANI) August 19, 2022