ദേശീയ ഷൂട്ടിംഗ് താരത്തെ പീഡിപ്പിച്ച സംഭവം; സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു

 


റാഞ്ചി: (www.kvartha.com 15.08.2015) ദേശീയ ഷൂട്ടംഗ് താരം താര സഹദേവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനത്തിന്റെ പേരിലും മതംമാറ്റത്തിന്റെ പേരിലും ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച കേസില്‍ നേരത്തെ താരയുടെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കോഹ്ലി (റഖിബുള്‍ ഹസന്‍), മാതാവ് കൗസല്യ റാണി (65), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസിന് കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസില്‍ നിന്നും കേസ് സിബിഐ ഏറ്റെടുത്തത്. താരയുടെ പീഡന പരാതി ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദേശീയ ഷൂട്ടിങ് താരമായതിനാലാണ് സംഭവം കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയത്. മൂന്നു കേസുകളാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തിട്ടുള്ളത്. ആദ്യ കേസ് സ്ത്രീധന പീഡനത്തിനാണ്.

ഭര്‍ത്താവ് രഞ്ചിത്ത് സിങ് കോഹ്ലി, കോമള്‍ റാണി എന്നിവരെയാണ് ഈ കേസില്‍ പ്രതിചേര്‍ത്തത്.
രണ്ടാമത്തെ കേസ് വിശ്വാസ വഞ്ചനയ്ക്കും കള്ളയൊപ്പിട്ടതിനുമാണ്. രഞ്ചിത്ത് തന്നെയാണ് ഈ കേസിലും  പ്രതി. ആദ്യ രണ്ടുകേസുകളിലും ലോക്കല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാമത്തെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

ജോലിസ്ഥലത്തുവെച്ച് പരിചയപ്പെട്ട താരയുടേയും രഞ്ജിത്തിന്റേയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ഇസ്ലാം മതത്തിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും അമ്മയും കൂടി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് താരയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുകയുണ്ടായെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതോടെ  രഞ്ജിത്തും കുടുംബവും ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയ ഷൂട്ടിംഗ് താരത്തെ പീഡിപ്പിച്ച സംഭവം; സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു

Also Read:
ത്രിവര്‍ണപതാക വാനിലുയര്‍ന്നു; നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Keywords:  CBI registers case against shooter Tara Sahdev's husband, Police, Complaint, Marriage, Court, Islam, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia