ടു ജി അഴിമതി: അന്വേഷണ ചുമതല ആര്‍ കെ ദത്തയ്ക്ക്

 


ഡെല്‍ഹി: (www.kvartha.com 22.11.2014) ടു ജി സ്‌പെക്ട്രം അഴിമതി കേസിന്റെ അന്വേഷണ ചുമതല സി.ബി.ഐ അഡിഷണല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്തയ്ക്ക് നല്‍കി. നേരത്തെ ചുമതലയുണ്ടായിരുന്ന സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹയോട് സുപ്രീം കോടതി ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു .

സിന്‍ഹ കേസില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കുന്നതായുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ദത്തയെ  കേസിന്റെ ചുമതല ഏല്‍പിച്ചതായി  പത്രക്കുറിപ്പിലൂടെയാണ് സി.ബി.ഐ  അറിയിച്ചത്.  1981 ബാച്ചിലെ കര്‍ണാടക കാഡറില്‍ നിന്നെത്തിയ ഐ പി എസ് ഓഫീസറാണ് ദത്ത. സിന്‍ഹയുടെ തൊട്ടുതാഴെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്  അന്വേഷണ ചുമതല നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ടു ജി അഴിമതി: അന്വേഷണ ചുമതല ആര്‍ കെ ദത്തയ്ക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?
Keywords:  CBI's Additional Director RK Dutta to head 2G case, New Delhi, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia