CBSE exams | സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ: പത്താം ക്ലാസിലെ 40% ചോദ്യങ്ങളും 12-ാം ക്ലാസിലെ 30% ചോദ്യങ്ങളും ഇങ്ങനെ; വ്യക്തമാക്കി കേന്ദ്രമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com) 2023ല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളില്‍ 40 ശതമാനവും 12ാം ക്ലാസ് പരീക്ഷകളില്‍ 30 ശതമാനവും അഭിരുചി അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ ചോദ്യങ്ങളില്‍ ഒബ്ജക്റ്റീവ് ടൈപ്പ്, കണ്‍സ്ട്രക്റ്റഡ് റെസ്പോണ്‍സ് ടൈപ്പ്, അസെര്‍ഷന്‍ ആന്‍ഡ് ആര്‍ഗ്യുമെന്റേഷന്‍, കേസ് ബേസ്ഡ് എന്നിങ്ങനെ ഒന്നിലധികം ഫോര്‍മാറ്റുകള്‍ അടങ്ങിയിരിക്കും. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി ഇക്കാര്യം അറിയിച്ചത്.
           
CBSE exams | സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ: പത്താം ക്ലാസിലെ 40% ചോദ്യങ്ങളും 12-ാം ക്ലാസിലെ 30% ചോദ്യങ്ങളും ഇങ്ങനെ; വ്യക്തമാക്കി കേന്ദ്രമന്ത്രി

2023 ഫെബ്രുവരി 15 മുതല്‍ അധ്യയന വര്‍ഷത്തിലെ 10-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും തിയറി പരീക്ഷകള്‍ ആരംഭിക്കും. സിബിഎസ്ഇ ഇതുവരെ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം, 2020 അവതരിപ്പിച്ചതിന് ശേഷം, വിദ്യാഭ്യാസ രീതി സംബന്ധിച്ച ശുപാര്‍ശകള്‍ പാലിക്കാന്‍ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Education, Education Department, Minister, CBSE, ICSE-CBSE-10th-EXAM, ICSE-CBSE-12th-Exam, Examination, CBSE Board Exams 2023, CBSE board exams 2023: BIG UPDATE! 40% questions in Class 10, 30% in Class 12 to be competency based- Details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia