CBSE exams | സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ: പത്താം ക്ലാസിലെ 40% ചോദ്യങ്ങളും 12-ാം ക്ലാസിലെ 30% ചോദ്യങ്ങളും ഇങ്ങനെ; വ്യക്തമാക്കി കേന്ദ്രമന്ത്രി
Dec 12, 2022, 19:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2023ല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളില്‍ 40 ശതമാനവും 12ാം ക്ലാസ് പരീക്ഷകളില്‍ 30 ശതമാനവും അഭിരുചി അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ ചോദ്യങ്ങളില്‍ ഒബ്ജക്റ്റീവ് ടൈപ്പ്, കണ്‍സ്ട്രക്റ്റഡ് റെസ്പോണ്‍സ് ടൈപ്പ്, അസെര്ഷന് ആന്‍ഡ് ആര്‍ഗ്യുമെന്റേഷന്‍, കേസ് ബേസ്ഡ് എന്നിങ്ങനെ ഒന്നിലധികം ഫോര്‍മാറ്റുകള്‍ അടങ്ങിയിരിക്കും. ലോക്സഭയില്‍ രേഖാമൂലം നല്കിയ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി ഇക്കാര്യം അറിയിച്ചത്.
2023 ഫെബ്രുവരി 15 മുതല്‍ അധ്യയന വര്‍ഷത്തിലെ 10-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും തിയറി പരീക്ഷകള്‍ ആരംഭിക്കും. സിബിഎസ്ഇ ഇതുവരെ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം, 2020 അവതരിപ്പിച്ചതിന് ശേഷം, വിദ്യാഭ്യാസ രീതി സംബന്ധിച്ച ശുപാര്‍ശകള്‍ പാലിക്കാന്‍ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Education, Education Department, Minister, CBSE, ICSE-CBSE-10th-EXAM, ICSE-CBSE-12th-Exam, Examination, CBSE Board Exams 2023, CBSE board exams 2023: BIG UPDATE! 40% questions in Class 10, 30% in Class 12 to be competency based- Details here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.