ബിപിന്‍ റാവത്; ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊലിഞ്ഞത് ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃക; ഇന്‍ഡ്യയുടെ ആദ്യ സി ഡി എസ്; അന്ത്യകര്‍മങ്ങള്‍ ഡെല്‍ഹിയില്‍
Dec 8, 2021, 19:18 IST
ചെന്നൈ: (www.kvartha.com 08.12.2021) കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്‍ഡ്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത് (68) കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊലിഞ്ഞത് ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്, ഇന്‍ഡ്യയുടെ ആദ്യ സി ഡി എസ്. ബിപിന്‍ റാവതിന്റെ അന്ത്യകര്‍മങ്ങള്‍ ഡെല്‍ഹിയില്‍ നടക്കുമെന്നാണ് അറിയുന്നത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട ഗ്രൂപ് കാപ്റ്റന്‍ വരുണ്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊടിക്ക് സമീപം വെലിങ് ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടൂരില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു ദുരന്തം നടന്നത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും കൊല്ലപ്പെട്ടു. ബിപിന്‍ റാവതിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും കൊല്ലപ്പെട്ടു.
ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ചച് 16 നാണ് ബിപിന്‍ റാവതിന്റെ ജനനം. സൈനിക പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മണ് സിങ് റാവത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന് ഹാള്‍ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു റാവതിന്റെ സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് നാഷനല്‍ ഡിഫന്‍സ് അകാഡമിയിലും ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിടറി അകാഡമിയിലും തുടര്‍ വിദ്യാഭ്യാസം.
കുനൂരിലെ വെലിങ് ടണിലുള്ള ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന്
ബിരുദം നേടിയിട്ടുണ്ട്. അമേരികയിലെ കന്‍സാസിലുള്ള യുനൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളജില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും മാനേജ്മെന്റിലും കംപ്യൂടെര്‍ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്.
മിലിടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ പി എച് ഡി നേടിയിട്ടുണ്ട്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂനിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.
2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
Keywords: CDS' Last Rites to be Held in Delhi; Lone Survivor Group Captain Varun Singh Under Treatment, Chennai, Helicopter Collision, Accidental Death, Military, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.