ക്രിമിനൽ റെകോർഡുള്ള സ്ഥാനാർഥിയെ നിർത്തിയാൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ നൽകേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷനർ
Dec 22, 2021, 15:37 IST
പനാജി: (www.kvartha.com 22.12.2021) ക്രിമിനൽ റെകോർഡുള്ള സ്ഥാനാർഥിയെ നിർത്തിയാൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ നൽകേണ്ടി വരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനർ സുശീൽ ചന്ദ്ര പറഞ്ഞു. ഗോവ ഉൾപെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഗോവയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എല്ലാ വോടർമാരും സ്ഥാനാർഥികളെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പത്രങ്ങളിലും ടിവിയിലും വെബ്സൈറ്റുകളിലും അവരുടെ സ്ഥാനാർഥിക്ക് ക്രിമിനൽ റെകോർഡ് ഉണ്ടോ ഇല്ലയോ എന്ന് രാഷ്ട്രീയ പാർടികൾ വ്യക്തമാക്കണം. ഉണ്ടെങ്കിൽ ക്രിമിനൽ റെകോർഡ് ഇല്ലാത്ത സ്ഥാനാർഥിക്ക് പകരം ഇയാളെ നിർത്തുന്നതിന്റെ കാരണങ്ങളും വിശദീകരിക്കണം ' - തെരഞ്ഞെടുപ്പ് കമീഷനർ പറഞ്ഞു.
അടുത്ത വർഷം ആദ്യത്തോടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചതായും ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും പോയി അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Top-Headlines, National, New Delhi, News, Media, Politics, Criminal Case, Election, Election Commission, Record, CEC says that If a candidate with a criminal record is fielded, then Information give through media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.