'Parents worship day' | പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി
Feb 12, 2023, 14:35 IST
ബെംഗളൂരു: (www.kvartha.com) പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം വിവാദമായതോടെ കേന്ദ്രം നിര്‍ദേശം പിന്‍വലിച്ചിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നതോടെയാണ് നിര്‍ദേശം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിര്‍ദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങള്‍ ഇത് കാര്യമായി റിപോര്‍ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം അടിയന്തര നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല, പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയിരിക്കുകയാണ് . മംഗ്ലൂറു നഗരത്തില്‍ ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സംഘടന സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
'പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുള്ള ദിനമാണെന്നും പുല്‍വാമ ആക്രമണമുണ്ടായതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്നുമാണ് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞത്.
2009ലെ പ്രണയദിനത്തില്‍ പബില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ മംഗ്ലൂറില്‍ ആക്രമണമുണ്ടായിരുന്നു. ശ്രീരാമ സേന തലവനായിരുന്ന പ്രമോദ് മുത്തലികിന്റെ നേതൃത്വത്തിലായിരുന്നു തീവ്രഹിന്ദുസംഘടനകള്‍ പബിലെത്തി യുവതീ യുവാക്കളെ ആക്രമിച്ചത്.
അതിനിടെ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവും പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വീഡിയോ സന്ദേശത്തിലൂടെയാണ് ബാപ്പു ഇക്കാര്യം ആവശ്യപ്പെട്ടത്. പോക്‌സോ, ബലാത്സംഗക്കേസുകളിലടക്കം ശിക്ഷ വിധിക്കപ്പെട്ട ആള്‍ദൈവമാണ് അസാറാം ബാപ്പു.
Keywords: Celebrate 'Parents worship day' instead of Valentine's Day on Feb 14: Hindu Janajagruti Samiti, Bangalore, News, Controversy, Valentine's-Day, National.
ഫെബ്രുവരി ആറാം തീയതിയാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. തുടര്‍ന്ന് വിവാദമായതോടെ പത്താം തീയതി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സെക്രടറി എസ് കെ ദത്ത തീരുമാനം പിന്‍വലിച്ചു. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിര്‍ദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങള്‍ ഇത് കാര്യമായി റിപോര്‍ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം അടിയന്തര നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല, പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയിരിക്കുകയാണ് . മംഗ്ലൂറു നഗരത്തില്‍ ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സംഘടന സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
'പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുള്ള ദിനമാണെന്നും പുല്‍വാമ ആക്രമണമുണ്ടായതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്നുമാണ് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞത്.
2009ലെ പ്രണയദിനത്തില്‍ പബില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ മംഗ്ലൂറില്‍ ആക്രമണമുണ്ടായിരുന്നു. ശ്രീരാമ സേന തലവനായിരുന്ന പ്രമോദ് മുത്തലികിന്റെ നേതൃത്വത്തിലായിരുന്നു തീവ്രഹിന്ദുസംഘടനകള്‍ പബിലെത്തി യുവതീ യുവാക്കളെ ആക്രമിച്ചത്.
അതിനിടെ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവും പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വീഡിയോ സന്ദേശത്തിലൂടെയാണ് ബാപ്പു ഇക്കാര്യം ആവശ്യപ്പെട്ടത്. പോക്‌സോ, ബലാത്സംഗക്കേസുകളിലടക്കം ശിക്ഷ വിധിക്കപ്പെട്ട ആള്‍ദൈവമാണ് അസാറാം ബാപ്പു.
Keywords: Celebrate 'Parents worship day' instead of Valentine's Day on Feb 14: Hindu Janajagruti Samiti, Bangalore, News, Controversy, Valentine's-Day, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.