സെന്‍കുമാറിനെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഡി ജി പി സ്ഥാനത്തുനിന്നും മാറ്റിയത് ചട്ടലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍
Jun 24, 2016, 16:31 IST
ന്യൂഡല്‍ഹി: (www.kvartha.com 24.06.2016) ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് വഴി എല്‍.ഡി.എഫ് സര്‍ക്കാര്‍ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു വര്‍ഷമെങ്കിലും പദവിയില്‍ തുടരണമെന്നാണ് ചട്ടമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ പദവിയില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. രണ്ട് വര്‍ഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ ഒരു കമീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം പറയുന്നത്. എന്നാല്‍, സെന്‍കുമാറിന്റെ കാര്യത്തില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് പദവിയില്‍ നിന്നും മാറ്റിയതെന്നും അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. സ്ഥാനം മാറ്റുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് ഈ ചട്ടം കോടതി നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയതിന് തൊട്ടു
പിന്നാലെയാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സെന്‍കുമാറിനെ പദവിയില്‍ നിന്നും മാറ്റിയ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് സത്യവാങ് മൂലം സമര്‍പ്പിക്കും. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
Also Read:
പിലിക്കോട് ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; മാനേജര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
Keywords: Center backs Kerala top cop Senkumar, says his plea against LDF govt valid, Friday, Loknath Behra, Central Administrative, New Delhi, Police, Supreme Court of India, Advocate, Criticism, Controversy, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.