Job Alert | ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് അവസരം; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം
Apr 18, 2024, 20:19 IST
ന്യൂഡെൽഹി: (KVARTHA) ബാങ്കിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI) ഓഫീസ് അസിസ്റ്റൻ്റ്, ഫാക്കൽറ്റി, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ പുരോഗമിക്കുകയാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ centralbankofindia(dot)co(dot)in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 22 ആണ്.
പ്രായപരിധി
ഓഫീസ് അസിസ്റ്റൻ്റ് - 35 വയസിൽ താഴെ
അറ്റൻഡർ - 18 മുതൽ 35 വയസ് വരെ
ഫാക്കൽറ്റി - 65 വയസിൽ താഴെ
ശമ്പളം
ഫാക്കൽറ്റി - 20000 രൂപ
അറ്റൻഡർ - 8000 രൂപ
ഓഫീസ് അസിസ്റ്റൻ്റ് - 12000 രൂപ
യോഗ്യത
* അറ്റൻഡർ: കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം 12-ാം ക്ലാസ് പാസായിരിക്കണം.
* ഫാക്കൽറ്റി: എംഎസ്ഡബ്ല്യു/ എംഎ റൂറൽ ഡെവലപ്മെൻ്റ്/ എംഎ സോഷ്യോളജി/ സൈക്കോളജി/ ബിഎസ്സി (അഗ്രി.)/ ബിഎ വിത്ത് ബിഎഡ്. കംപ്യൂട്ടർ പരിജ്ഞാനത്തോടെ പഠിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
* ഓഫീസ് അസിസ്റ്റൻ്റ്: അപേക്ഷകർക്ക് ബിഎസ്ഡബ്ല്യു/ബിഎ/ബികോമിനൊപ്പം ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ ഇല്ല
സെൻട്രൽ ബാങ്കിൻ്റെ ഈ റിക്രൂട്ട്മെൻ്റിന് കീഴിൽ ഒരു എഴുത്തുപരീക്ഷയും നടത്തില്ല. ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൻ്റെ തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച് ബാങ്ക് യഥാസമയം അറിയിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രസക്തമായ രേഖകളും ഈ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
വിലാസം: റീജിയണൽ മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ്, ഒന്നാം നില, നാക ചന്ദ്രവാദ്നി സ്ക്വയർ, ഝാൻസി റോഡ്, ഗ്വാളിയോർ-474009.

Keywords: News, News-Malayalam-News, National, National-News, Central Bank of India Recruitment 2024 for Attender, Faculty and Office Assistant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.