ഇൻഡ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജവാർത്തകളും; 20 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍കാര്‍

 


ന്യൂഡെൽഹി: (www.kvartha.com 21.12.2021) രണ്ട് വാർത്താ വെബ്‌സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും ബ്ലോക് ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലികോം വകുപ്പിനും യൂട്യൂബിനും നിർദേശം നൽകി. ഇവ ഇൻറർനെറ്റിൽ ഇൻഡ്യ വിരുദ്ധ പ്രചരണങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിച്ചതായി കേന്ദ്ര സർകാർ പറഞ്ഞു. ചാനലുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിൽ ഭൂരിഭാഗവും ദേശീയ സുരക്ഷയുടെ കാര്യത്തിൽ സെൻസിറ്റീവും വസ്തുതാവിരുദ്ധവുമാണെന്ന് കേന്ദ്ര സർകാർ പറഞ്ഞു.
                   
ഇൻഡ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജവാർത്തകളും; 20 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍കാര്‍

രഹസ്യാന്വേഷണ ഏജൻസികളുമായി ഏകോപിച്ചാണ് യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക് ചെയ്യാൻ മന്ത്രാലയം തീരുമാനിച്ചത്. ഇപ്പോൾ ബ്ലോക് ചെയ്‌തിരിക്കുന്ന ചാനലുകളും വെബ്‌സൈറ്റുകളും പാകിസ്താൻ ബന്ധമുള്ളവയാണെന്നും കശ്മീർ, ഇൻഡ്യൻ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങൾ, സിഡിഎസ് ജനറൽ ബിപിൻ റാവത് എന്നിവരെയും ഇൻഡ്യയുമായി ബന്ധപ്പെട്ട മറ്റ് സെൻസിറ്റീവ് വിഷയങ്ങളിലും രാജ്യവിരുദ്ധമായവ പോസ്റ്റ് ചെയ്യാറുണ്ടെന്നും മന്ത്രാലയം പറഞ്ഞു. .

പാകിസ്താൻ ആസ്ഥാനമായുള്ള ദി നയാ പാകിസ്താൻ ഗ്രൂപിന്റെ യൂട്യൂബ് ചാനലുകളുടെ ഒരു ശൃംഖലയും 35 ലക്ഷത്തിലധികം വരിക്കാരുള്ള മറ്റ് ചില ഒറ്റപ്പെട്ട ചാനലുകളും തെറ്റായ വിവര പ്രചാരണത്തിൽ ഏർപെട്ടതായും നയാ പാകിസ്താൻ ഗ്രൂപിന്റെ ചില യൂട്യൂബ് ചാനലുകൾ പാക് വാർത്താ ചാനലുകളുടെ അവതാരകരാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു.


Keywords:  News, National, New Delhi, Government, YouTube, Website, India, Central Government, Internet, Top-Headlines, Investigates, Kashmir, Pakistan, banned, Channels, Central Government ordered the banning of 20 YouTube channels and 2 websites.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia