Govt Schemes | കർഷകനാണോ, ധനസഹായം നേടാം! കേന്ദ്ര സർക്കാർ ഈ 5 പ്രയോജനകരമായ പദ്ധതികൾ നടപ്പിലാക്കുന്നു; അറിയേണ്ടതെല്ലാം
Dec 23, 2023, 15:57 IST
ന്യൂഡെൽഹി: (KVARTHA) കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും വലിയ ജനവിഭാഗം അതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമുക്കെല്ലാവർക്കും അറിയാം. ഇത്തരമൊരു സാഹചര്യത്തിൽ കർഷകർക്കായി നിരവധി പദ്ധതികളിലൂടെ ധനസഹായം നൽകുന്നുണ്ട്. കൂടാതെ എല്ലാ വർഷവും ഡിസംബർ 23-ന് ദേശീയ കർഷക ദിനം ആചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനമാണ് കർഷക ദിനമായി ആചരിക്കുന്നത്. കർഷകർക്കായുള്ള മികച്ച അഞ്ച് കേന്ദ്ര സർക്കാർ പദ്ധതികൾ അറിയാം.
* പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന (PM Kisan Mandhan Yojana)
പ്രധാനമന്ത്രി കിസാന്‍ മന്ധന്‍ യോജനയില്‍ നിക്ഷേപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 3000 രൂപ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയിൽ 18 വയസിന് മുകളിലോ 40 വയസിന് താഴെയോ പ്രായമുള്ള കർഷകർക്ക് പ്രതിമാസം 55 മുതൽ 200 രൂപ വരെ നിക്ഷേപിക്കാം, അതിനുശേഷം അവർക്ക് ഈ ആനുകൂല്യം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ അവരുടെ ഭാവി സുരക്ഷിതമാക്കാം. ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതു സേവന കേന്ദ്രം സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് http://maandhan(dot)in സന്ദര്‍ശിക്കുക.
* പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY)
ഈ പദ്ധതി പ്രകാരം, കർഷകർക്ക് ജലസേചനത്തിനുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് ധനസഹായം നൽകുന്നു.
ഇതിൽ സ്പ്രിംഗ്ളർ, ഡ്രിപ്പ് ഇറിഗേഷൻ എന്നിവ ഉപയോഗിച്ച് വെള്ളം പാഴാക്കുന്നത് ഗണ്യമായി കുറയ്ക്കാനും കർഷകരുടെ ഉൽപാദനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഔദ്യോഗിക വെബ്സൈറ്റ് http://pmksy(dot)gov(dot)in/
* പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന
2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്. ഈ പദ്ധതി പ്രകാരം, കർഷകർക്ക് വർഷത്തിൽ മൂന്ന് തവണ 2,000 രൂപ വീതം നൽകുന്നു, അതായത് പ്രതിവർഷം 6,000 രൂപ ലഭിക്കും.
ഔദ്യോഗിക വെബ്സൈറ്റ് pmkisan(dot)gov(dot)in. കൂടുതൽ വിവരങ്ങൾക്ക് കര്‍ഷകര്‍ക്ക് pmkisan-ict(at)gov(dot)in എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. കൂടാതെ പിഎം കിസാന്‍ യോജന- 155261 അല്ലെങ്കില്‍ 1800115526 (ടോള്‍ ഫ്രീ) അല്ലെങ്കില്‍ 011-23381092 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും ബന്ധപ്പെടാം.
* കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
ബാങ്കുകൾ വഴി നടത്തപ്പെടുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. ഇതിന് കീഴിൽ, യോഗ്യരായ കർഷകർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഇന്ത്യയിലെ പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകൾ വഴി 1998ൽ അവതരിപ്പിക്കപ്പെട്ട കാർഷിക വായ്പയാണ് കെസിസി. കർഷകന്റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം. ഇതിൽ വിത്ത്, വളം, കീടനാശിനികൾ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങൾ കർഷകന് വാങ്ങാം. പലിശ ഇളവുമുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
* പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി (PMFBY)
2016 ജനുവരി 13 നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. വിളനാശം, കാലവർഷക്കെടുതി മൂലമുള്ള കൃഷിനാശം, കൊടുങ്കാറ്റ് മൂലമുള്ള കൃഷിനാശം, ഉരുൾപൊട്ടൽ മൂലമുള്ള നാശനഷ്ടം തുടങ്ങിയവ മൂലം കർഷകർക്കുണ്ടായ നഷ്ടം ഈ പദ്ധതിയിൽ നികത്തുന്നു. https://pmfby(dot)gov(dot)in/ എന്ന വെബ്‌സൈറ്റ് വഴി കർഷകർക്ക് വിളനാശം റിപ്പോർട്ട് ചെയ്യാനും വിള ഇൻഷുറൻസിനായി അപേക്ഷിക്കാനും ഇൻഷുറൻസ് പ്രീമിയം കണക്കാക്കാനും മറ്റ് സേവനങ്ങൾ നേടാനും കഴിയും. ഹെൽപ്പ് ലൈൻ നമ്പർ - 14447.
Keywords: Malayalam, National, Farmers, Government, Insurance, Cultivation, Top 5 Central Government Schemes for farmers in India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.