വൈദ്യുതി മോഷണം തടയാന്‍ കേന്ദ്രത്തിന്റെ 25,300 കോടി രൂപയുടെ പദ്ധതി

 


ന്യൂഡല്‍ഹി: (www.kvartha.com 21.11.2014) രാജ്യത്ത് വ്യാപകമായി നടക്കുന്ന വൈദ്യുതി മോഷണത്തിന് തടയിടാന്‍ രാജ്യം 25,300 കോടിരൂപ ചെലവഴിക്കുമെന്ന് കേന്ദ്ര വൈദ്യുത മന്ത്രാലയം.

വൈദ്യുതി മോഷണം ഇല്ലാതാക്കുക,വിതരണ ശൃംഖല പരിഷ്‌കരിച്ച് വിതരണ നഷ്ടം കുറയ്ക്കുക, എന്നിവ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. പഴക്കം ചെന്ന വിതരണ ശൃംഖലയും അതോടൊപ്പം പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുമാണ് പല സംസ്ഥാനങ്ങളിലും 40 ശതമാനത്തോളം വൈദ്യുതി നഷ്ടമുണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങള്‍.

പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ ഗവണ്മെന്റ് മീറ്ററുകളും ഫീഡറുകളും വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണ ശൃംഖലകള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഈ പദ്ധതിയിലൂടെ സാങ്കേതികമായും അല്ലാതെയും ഉണ്ടാകുന്ന വൈദ്യുതി നഷ്ടം പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം പറയുന്നത്.

വൈദ്യുതി മോഷണം തടയാന്‍ കേന്ദ്രത്തിന്റെ 25,300 കോടി രൂപയുടെ പദ്ധതി

Also Read:
സ്വത്തിന്റെ വ്യാജ രേഖ ഹാജരാക്കി ജില്ലാ ബാങ്കിനെ കബളിപ്പിച്ച യുവാവിനും സ്ത്രീക്കുമെതിരെ കേസ്

Keywords:  Theft, Rupees, New Delhi, Country, Central Government, Narendra Modi, Goverment, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia