ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
Mar 27, 2014, 16:12 IST
ഡെല്‍ഹി: (www.kvartha.com 27.03.2014 ) 1993ല്‍ ഡെല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ച ഭീകരന്‍ ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
തീവ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് അംഗമായ കേസില്‍ 2003 ലാണ് സുപ്രീം കോടതി ഭുള്ളറിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ബോംബു സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വധശിക്ഷ്‌ക്കെതിരെ ഭുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ 2003 ല്‍ നല്‍കിയ ദയാഹര്‍ജി 2011 ല്‍ എട്ടുവര്‍ഷത്തിനുശേഷം അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ തള്ളുകയായിരുന്നു. ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം നേരിട്ടാല്‍ ശിക്ഷയില്‍ ഇളവു നല്‍കാമെന്ന് അടുത്തിടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതേതുടര്‍ന്ന് ഭുള്ളറിന്റെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നവനീത് കൗര്‍ ഭുള്ളര്‍ കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വധശിക്ഷ സ്‌റ്റേ ചെയ്യുകയായിരുന്നു.
കേസില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഭുള്ളറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭുള്ളറിന്റെ വധശിക്ഷ ഇളവ് ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
കേസില്‍ ശിക്ഷ അനുഭവിക്കുന്ന മനോരോഗികളെ തൂക്കിലേറ്റരുതെന്നും
അടുത്തിടെ സുപ്രീംകോടതി വിധിച്ചിരുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമമോ തീവ്രവാദ വിരുദ്ധ നിയമമോ പ്രകാരം ശിക്ഷിക്കപ്പെട്ട എല്ലാവരുടെയും കാര്യത്തില്‍ ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭുള്ളറിന് അനുകൂലമായ തീരുമാനെമെടുത്തത് .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഓട്ടോഡ്രൈവറുടെ മൃതദേഹം റെയില്‍പ്പാളത്തില്‍
Keywords: Centre admits delay in Bhullar's mercy petition, New Delhi, Car Bomb Blast, Supreme Court of India, Execution, President, Wife, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.