YouTube videos | സുപ്രധാന നടപടിയുമായി കേന്ദ്ര സര്‍കാര്‍: 10 ചാനലുകളില്‍ നിന്നുള്ള 45 വീഡിയോകള്‍ നിരോധിക്കാന്‍ യുട്യൂബിന് നിര്‍ദേശം; 'അഗ്നിപഥ്, ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍'
Sep 26, 2022, 19:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 10 യൂട്യൂബ് ചാനലുകളില്‍ നിന്നുള്ള 45 യൂട്യൂബ് വീഡിയോകള്‍ നിരോധിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിര്‍ദ്ദേശം നല്കി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇടക്കാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങള്‍ 2021-ന്റെ വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട വീഡിയോകള്‍ നിരോധിക്കാനുള്ള ഉത്തരവുകള്‍ 23.09.2022-ന് പുറപ്പെടുവിച്ചു. ബ്ലോക്ക് ചെയ്ത വീഡിയോകള്‍ ഒരു കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്.
മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങള്‍ ഗവണ്മെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങള്‍, മതസമൂഹങ്ങള്‍ക്കെതിരായ അക്രമാസക്തമായ ഭീഷണികള്‍, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. അത്തരം വീഡിയോകള്‍ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി.
മന്ത്രാലയം തടഞ്ഞ ചില വീഡിയോകള്‍ അഗ്നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ വളരെ പ്രധാനപ്പെട്ടതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതും ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
ചില വീഡിയോകള്‍ ജമ്മു കാശ്മീര്‍ ,ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്ത് തെറ്റായ ബാഹ്യ അതിര്‍ത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തി.
മന്ത്രാലയം നിരോധിച്ച വീഡിയോകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതു ക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. അതനുസരിച്ച്, 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ സെക്ഷന്‍ 69 എയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നിരോധിച്ചത്.

Keywords: Latest-News, National, Top-Headlines, Social Media ,Social Network, YouTube, Blocked, Ban, Government-of-India, Controversy, Centre blocks 45 YouTube videos.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.