ഇന്ധന തീരുവ കുത്തനെ കൂട്ടി; ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത് രണ്ടാം തവണ
May 6, 2020, 11:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.05.2020) കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്.
ഇതിന് മുന്‍പു മാര്‍ച്ച് 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് അന്ന് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതല്‍ തീരുവ നിലവില്‍ വരും. വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
ചൊവ്വാഴ്ചത്തെ വര്‍ധനവോടെ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് ആകെ തീരുവ ലീറ്ററിനു 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു.
Keywords: News, National, New Delhi, Petrol Price, diesel, Central Government, Tax&Savings, Centre hikes excise duty on petrol by rs 10 per litre diesel by rs 13
ഇതിന് മുന്‍പു മാര്‍ച്ച് 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് അന്ന് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതല്‍ തീരുവ നിലവില്‍ വരും. വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
ചൊവ്വാഴ്ചത്തെ വര്‍ധനവോടെ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് ആകെ തീരുവ ലീറ്ററിനു 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.