Kerosene Price Hiked | കേന്ദ്രസര്‍കാര്‍ റേഷന്‍ മണ്ണെണ്ണയുടെ വില വീണ്ടും വര്‍ധിപ്പിച്ചു; മത്സ്യഫെഡ് ബങ്കുകള്‍ വഴി വിതരണം ചെയ്യുന്ന നിശ്ചിത ക്വാട മണ്ണെണ്ണയ്ക്ക് 6 രൂപ കുറഞ്ഞു
Jul 2, 2022, 22:01 IST
തിരുവനന്തപുരം: (www.kvartha.com) രാജ്യത്ത് പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് കേന്ദ്രസര്‍കാര്‍ വീണ്ടും വില വര്‍ധിപ്പിച്ചു. ഇതോടെ ഒരു ലീറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. 14 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു കിലോ ലിറ്റര്‍ (1000 ലിറ്റര്‍) മണ്ണെണ്ണയുടെ അടിസ്ഥാന വില 77,300 രൂപയില്‍ നിന്ന് 72,832 രൂപയായി ഉയര്‍ന്നു. അതേസമയം നിലവിലെ സ്റ്റോക് തീരും വരെ 84 രൂപയ്ക്ക് കേരളത്തിൽ മണ്ണെണ്ണ വിൽക്കുമെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റേഷന്‍ മണ്ണെണ്ണയ്ക്ക് 70 രൂപയാണ് വര്‍ധിച്ചത്. രണ്ട് വര്‍ഷം മുമ്പ് വെറും 18 രൂപയായിരുന്നു വില. കഴിഞ്ഞ നവംബറില്‍ വില 50 രൂപ കടന്നിരുന്നു. സംസ്ഥാനത്ത് ആവശ്യത്തിന് മണ്ണെണ്ണ സ്റ്റോക് ഉള്ളതിനാല്‍ നേരത്തെയുള്ള വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മണ്ണെണ്ണയുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക മീന്‍പിടുത്തമേഖലയെയാണ്. ഔട് ബോര്‍ഡ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന മീന്‍പിടുത്ത ബോടുകള്‍ക്ക് പെര്‍മിറ്റ് പ്രകാരം 130-190 ലിറ്റര്‍ നോണ്‍ സബ്‌സിഡി മണ്ണെണ്ണ നല്‍കുന്നതിന് 2,160 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്ര സര്‍കാര്‍ നേരത്തെ സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്തെ എണ്ണ കംപനികളുടെ സംഭരണ കേന്ദ്രങ്ങളില്‍ മണ്ണെണ്ണ സ്റ്റോക് തീര്‍ന്നതിനാല്‍ ഡീലര്‍മാര്‍ക്ക് ഇത് പൂര്‍ണമായും സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഇനി ഈ പെന്‍ഡിംഗ് സ്റ്റോക് പുതിയ വില കൊടുത്ത് വാങ്ങണം.
എന്നാല്‍ മത്സ്യഫെഡ് ബങ്കുകള്‍ വഴി വിതരണം ചെയ്യുന്ന നിശ്ചിത ക്വാട മണ്ണെണ്ണയ്ക്ക് ആറ് രൂപ കുറഞ്ഞതായി മത്സ്യഫെഡ് മാനജിങ് ഡയറക്ടര്‍ പറഞ്ഞു. ഇതിന് നേരത്തെ 132 രൂപയായിരുന്നു വില. റേഷന്‍ സംവിധാനത്തിലൂടെയും പെര്‍മിറ്റ് സമ്പ്രദായത്തിലൂടെയും സംഭരിക്കുന്ന തങ്ങളുടെ സ്റ്റോക് തീര്‍ന്നാല്‍ മണ്ണെണ്ണ ലഭിക്കുന്നതിന് മത്സ്യഫെഡ് ബങ്കുകളെ ആശ്രയിക്കണം.

Keywords: Latest-News, Kerala, Top-Headlines, Price, Rate, Hike, Central Government, Government, Country, National, Fuel-Price, Kerosene Price Hiked, Centre hikes ration price for kerosene again.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.