കോവിഡ് പ്രതിരോധത്തിൽ ഇടപെടുന്നതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് കേന്ദ്രം: ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തത്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു
May 11, 2021, 14:20 IST
ന്യൂഡെൽഹി: (www.kvartha.com 11.05.2021) കോവിഡ് പ്രതിരോധത്തിൽ കോടതി ഇടപെടുന്നതിൽ അമർഷം പ്രകടിപ്പിച്ച് കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാൻ കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വാക്സീൻ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകും. കോവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്.
ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകും. കോവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്.
ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.
കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിച്ചു. 50 ലക്ഷം ഡോസ് വാക്സീൻ യുകെയ്ക്ക് നൽകാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ നീക്കം കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇവ സംസ്ഥാനങ്ങൾക്ക് നൽകാനാണ് നിർദേശം. റഷ്യയിലെ സ്പുട്നിക് വി വാക്സീന്റെ പതിനഞ്ച് ലക്ഷം ഡോസുകൾ ഈ മാസം അവസാനത്തോടെ വിപണയിൽ എത്തുമെന്ന സൂചനയും സർകാർ നൽകി.
Keywords: News, New Delhi, India, National, Supreme Court of India, Supreme Court, Central Government, Vaccine, Centre pushes back at Supreme Court, warns of ‘overzealous judicial intervention’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.