ലോക് ഡൗണ്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രണ്ട് ദിവസത്തിനകം അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് രണ്ടു ദിവസത്തിനകം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമുണ്ടാകും. രാജ്‌നാഥ്‌സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ യോഗം ചേര്‍ന്ന് സ്ഥിതി വിലിയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്കിക്കൊണ്ട് ബുധനാഴ്ച കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക് ഡൗണ്‍ നീളുമെന്ന സൂചനയാണ് നല്‍കുന്നത്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും, പ്രവാസികളുടെ മടക്കത്തിലും കേന്ദ്ര തീരുമാനവും ഇതോടൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

ലോക് ഡൗണ്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രണ്ട് ദിവസത്തിനകം അറിയാം

അതേസമയം പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. ഡെല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുണ്ട്.

മെയ് അവസാന ആഴ്ചയോടെ മാത്രമേ പരിശോധന കിറ്റുകളുടെ കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കൂകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Keywords:  News, National, India, New Delhi, Lockdown, Narendra Modi, Centre will decide on lock down extension in two days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia