Chandrayaan | ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ ഗര്‍ത്തമുണ്ടായി; ഡേറ്റ വിശകലന വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
Oct 27, 2023, 15:45 IST
ബെംഗ്ളൂറു: (KVARTHA) ചന്ദ്രയാന്‍ 3ന്റെ ഡേറ്റ വിശകലന വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭാഗമായ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഗര്‍ത്തമുണ്ടായെന്ന് ഡേറ്റ വിശകലന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജേര്‍ണല്‍ ഓഫ് ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് റിമോട് സെന്‍സിങ്ങിലെ റിപോര്‍ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ കാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ലാന്‍ഡര്‍ ഇറങ്ങിയ ശിവശക്തി പോയിന്റിന് 108 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ 2.06 ടണ്‍ പൊടി അകന്നുമാറിയെന്ന് വിശകനം ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഡ്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാന്‍ മൂന്ന് പേടകം 2023 ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും എല്‍ വി എം 3 റോകറ്റില് കുതിച്ചുയര്‍ന്നത്.
ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവര്‍ ഉള്‍പെടുന്ന ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് (മൃദു ഇറക്കം) നടത്തി. തുടര്‍ന്ന് ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ലാന്‍ഡറും റോവറും ചന്ദ്രനില്‍ രാത്രിയായതോടെ സെപ്റ്റംബര്‍ രണ്ടിന് സ്ലീപിങ് മോഡിലേക്ക് മാറി. എന്നാല്‍, 14 ദിവസത്തിന് ശേഷം ചന്ദ്രനില്‍ സൂര്യന് ഉദിച്ചെങ്കിലും കാത്തിരിപ്പ് നിരാശയിലാക്കി ലാന്‍ഡറും റോവറും ഉണര്‍ന്നില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.