ഇതാണോ ദാനധര്‍മ്മം? അഴുകിയ ഭക്ഷണം, രക്തം പുരണ്ട വസ്ത്രങ്ങള്‍... നല്‍കിയവരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തി നാണം കെടുത്തുമെന്ന് സംഘടന
Sep 21, 2015, 12:28 IST
ന്യൂഡല്‍ഹി: (www.kvartha.com 21.09.2015) ചിലര്‍ക്ക് ദാനധര്‍മ്മങ്ങള്‍ പ്രകടനമാണ്. മറ്റ് ചിലര്‍ക്ക് വീട്ടിലെ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഗൂഞ്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ആരേയും ചിന്തിപ്പിക്കുന്നതാണ്.
രക്തക്കറ പുരണ്ടതും തുള വീണതുമായ വസ്ത്രങ്ങള്‍, പഴകി അഴുകിയ ഭക്ഷണവസ്തുക്കള്‍, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംഘടന പുറത്തുവിട്ടു. സംഘടനയുടെ ഓഫീസ് ഒരു മാലിന്യ നിക്ഷേപ സ്റ്റോര്‍ അല്ലെന്ന് ഉറക്കെ പറയുന്നതായിരുന്നു ചിത്രങ്ങള്‍.
മേലില്‍ ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നവരെ സമൂഹത്തിന് മുന്പില് കൊണ്ടുവരാനാണ് സംഘടനയുടെ തീരുമാനം. ഇത്തരക്കാരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തി നാണം കെടുത്തുകയാണ് ലക്ഷ്യം.
ഗൂഞ്ജ് ഒരു കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു. ഏതൊരാളും തൊടാനറയ്ക്കുന്ന അഴുകിയ പൂജാ വസ്തുക്കള്‍, രക്തക്കറ പുരണ്ട അടിവസ്ത്രങ്ങള്‍ എന്നിവ കൊണ്ടുവന്ന് തള്ളാന്‍ ഇതൊരു ഗാര്‍ബേജ് സ്റ്റോറല്ല. ഞങ്ങളെ ഇങ്ങനെ നാണം കെടുത്തുന്നത് അവസാനിപ്പിക്കൂ. നല്ല വസ്തുക്കള്‍ ദാനം ചെയ്യുന്ന നൂറുകണക്കിനാളുകളുണ്ട്. അവരേയും നാണം കെടുത്താതിരിക്കൂ. സംഭാവനയുടെ പേരില്‍ മേലില്‍ ഇത്തരം വസ്തുക്കള്‍ ഇവിടെ കൊണ്ടുവന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തും. നല്ല വസ്തുക്കള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത്തരക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നത് ദുഃഖകരമാണ് ഗൂഞ്ജ് ഫേസ്ബുക്ക് പേജില്‍ പറയുന്നു.
SUMMARY: There appears to be no limit to how disgusting human actions can be, when one wants to behave in a terribly insensitive manner.
Keywords: NGO, Goonj, Blood stained dress, Rotten food,
രക്തക്കറ പുരണ്ടതും തുള വീണതുമായ വസ്ത്രങ്ങള്‍, പഴകി അഴുകിയ ഭക്ഷണവസ്തുക്കള്‍, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംഘടന പുറത്തുവിട്ടു. സംഘടനയുടെ ഓഫീസ് ഒരു മാലിന്യ നിക്ഷേപ സ്റ്റോര്‍ അല്ലെന്ന് ഉറക്കെ പറയുന്നതായിരുന്നു ചിത്രങ്ങള്‍.
മേലില്‍ ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നവരെ സമൂഹത്തിന് മുന്പില് കൊണ്ടുവരാനാണ് സംഘടനയുടെ തീരുമാനം. ഇത്തരക്കാരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തി നാണം കെടുത്തുകയാണ് ലക്ഷ്യം.
SUMMARY: There appears to be no limit to how disgusting human actions can be, when one wants to behave in a terribly insensitive manner.
Keywords: NGO, Goonj, Blood stained dress, Rotten food,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.