Chief Ministers | വില്യംസണ്‍ എ സാങ്മ മുതല്‍ കോണ്‍റാഡ് സാങ്മ വരെ; മേഘാലയ മുഖ്യമന്ത്രിയുടെ കസേരയിലിരുന്നവര്‍ ഇവര്‍; കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസ്

 


ഷില്ലോങ്: (www.kvartha.com) വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന മേഘാലയ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിനും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും പേരുകേട്ടതാണ്. ബിജെപിയും മറ്റ് പ്രാദേശിക പാര്‍ട്ടികളുമായും ചേര്‍ന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് പരമ്പരാഗതമായി മേഘാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അടിത്തറ നഷ്ടപ്പെട്ടു.
              
Chief Ministers | വില്യംസണ്‍ എ സാങ്മ മുതല്‍ കോണ്‍റാഡ് സാങ്മ വരെ; മേഘാലയ മുഖ്യമന്ത്രിയുടെ കസേരയിലിരുന്നവര്‍ ഇവര്‍; കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസ്

1972-ല്‍ രൂപീകൃതമായ മേഘാലയയില്‍ കൂടുതല്‍ കാലം സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് ആണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അടുത്ത കാലത്തായി ചേരിപ്പോരും വിഭാഗീയതയും ബാധിച്ചിട്ടുണ്ട്, നിരവധി നേതാക്കളും അനുയായികളും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എന്നിവയിലേക്ക് കൂറുമാറി. നിലവില്‍ എന്‍പിപി നേതാവായ കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രി. നേരത്തെ, മുകുള്‍ സാംഗ്മ 2010 മുതല്‍ 2018 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

2010 ല്‍ മേഘാലയയുടെ 11-ാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ ഡി ഡി ലാപാങ് തെരഞ്ഞെടുക്കപ്പെട്ടു. 2013 മാര്‍ച്ചില്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അഞ്ച് തവണ മേഘാലയ മുഖ്യമന്ത്രിയായിരുന്ന ഡിഡി ലപാങ്, മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി നേതൃത്വം ഘട്ടംഘട്ടമായി പുറത്താക്കുന്ന നയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

1972 മാര്‍ച്ചില്‍ നടന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി, കോണ്‍ഗ്രസ് നിയമസഭയിലെ മൊത്തം 60 സീറ്റുകളില്‍ ഒമ്പത് മാത്രമാണ് നേടിയത്. ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സിന്റെ (എപിഎച്ച്എല്‍സി) ഡബ്ല്യുഎ സാങ്മ ഭൂരിപക്ഷത്തോടെ മേഘാലയയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് 12 പേര്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്. അവരില്‍, വില്യംസണ്‍ എ സാങ്മ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 29 ദിവസം മാത്രം അധികാരത്തിലിരുന്ന ബിബി ലിംഗ്‌ദോയാണ് ഏറ്റവും കുറവ് കാലം പദവിയിലുണ്ടായിരുന്നത്.

മേഘാലയ മുഖ്യമന്ത്രിമാരുടെ പട്ടിക:

1. വില്യംസണ്‍ എ സാങ്മ

ഏപ്രില്‍ 2, 1970-ജനുവരി 21, 1972
ജനുവരി 21-മാര്‍ച്ച് 18, 1972 (ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ്)
മാര്‍ച്ച് 18, 1972-നവംബര്‍ 21, 1976
നവംബര്‍ 22, 1976-മാര്‍ച്ച് 3, 1978 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

2. ഡാര്‍വിന്‍ ഡീങ്ഡോ പഗ്

മാര്‍ച്ച് 10, 1978-ഫെബ്രുവരി 21, 1979
ഫെബ്രുവരി 21, 1979-മേയ് 6, 1979 (ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ്)

3. ബിബി ലിംഗ്‌ദോ

മെയ് 7, 1979-മേയ് 7, 1981 (ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ്)

4. വില്യംസണ്‍ എ സാങ്മ

മെയ് 7, 1981-ഫെബ്രുവരി 24, 1983 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

5. ബിബി ലിംഗ്‌ദോ

മാര്‍ച്ച് 2, 1983-മാര്‍ച്ച് 31, 1983 (ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ്)

6. വില്യംസണ്‍ എ സാങ്മ

ഏപ്രില്‍ 2, 1983-ഫെബ്രുവരി 5, 1988 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

7. പിഎ സാങ്മ

ഫെബ്രുവരി 6, 1988-മാര്‍ച്ച് 25, 1990 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

8. ബിബി ലിംഗ്‌ദോ

മാര്‍ച്ച് 26, 1990-ഒക്ടോബര്‍ 10, 1991 (ഹില്‍ പീപ്പിള്‍സ് യൂണിയന്‍)

* രാഷ്ട്രപതി ഭരണം
ഒക്ടോബര്‍ 11, 1991-ഫെബ്രുവരി 5, 1992

9. ഡിഡി ലപാങ്

ഫെബ്രുവരി 5, 1992-ഫെബ്രുവരി 19, 1993 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

10. എസ് സി മാരക്

ഫെബ്രുവരി 19, 1993-ഫെബ്രുവരി 27, 1998
ഫെബ്രുവരി 27, 1998-മാര്‍ച്ച് 10, 1998 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

11. ബിബി ലിംഗ്‌ദോ

മാര്‍ച്ച് 10, 1998-മാര്‍ച്ച് 8, 2000 (യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി)

12. ഇ കെ മാവ്‌ലോങ്

മാര്‍ച്ച് 8, 2000-ഡിസംബര്‍ 8, 2001 (യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി)

13. എഫ്എ ഖോംഗ്ലാം

ഡിസംബര്‍ 8, 2001-മാര്‍ച്ച് 4, 2003 (സ്വതന്ത്രന്‍)

14. ഡി ഡി ലപാങ്

മാര്‍ച്ച് 4, 2003-ജൂണ്‍ 15, 2006 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

15. ജെ ഡി റിംബായി

ജൂണ്‍ 15, 2006-മാര്‍ച്ച് 10, 2007 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

16. ഡി ഡി ലപാങ്

മാര്‍ച്ച് 10, 2007-മാര്‍ച്ച് 4, 2008
മാര്‍ച്ച് 4, 2008-മാര്‍ച്ച് 19, 2008 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

17. ഡോങ്കുപര്‍ റോയ്

മാര്‍ച്ച് 19, 2008-മാര്‍ച്ച് 18, 2009 (യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി)

* രാഷ്ട്രപതി ഭരണം
മാര്‍ച്ച് 18, 2009-മേയ് 12, 2009

18. ഡിഡി ലപാങ്

മെയ് 13, 2009-ഏപ്രില്‍ 19, 2010 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

19. മുകുള്‍ സാംഗ്മ

ഏപ്രില്‍ 20, 2010-മാര്‍ച്ച് 5, 2013
മാര്‍ച്ച് 5, 2013-മാര്‍ച്ച് 6, 2018 (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)

20. കോണ്‍റാഡ് സാങ്മ

മാര്‍ച്ച് 6, 2018-തുടരുന്നു (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി)

Keywords:  Tripura-Meghalaya-Nagaland-Election, National, Top-Headlines, Politics, Political-News, Assembly Election, Election, Congress, Check complete list of Meghalaya Chief Ministers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia