Accident | അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂടറില്‍ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ടു; 10 വയസുകാരിക്ക് ദാരുണാന്ത്യം

 


ചെന്നൈ: (www.kvartha.com) ചെന്നൈയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂടറില്‍ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ട് 10 വയസുകാരി മരിച്ചു. ലിയോറ ശ്രീ ആണ് മരിച്ചത്. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്പാക്കത്താണ് അപകടമുണ്ടായത്. 

സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മടിപാക്കത്തെ സ്‌കൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടമുണ്ടായത്. കോവിലമ്പാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി വ്യാപക റിപോര്‍ടുകള്‍ നേരത്തെ വന്നിരുന്നു. 

Accident | അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂടറില്‍ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ടു; 10 വയസുകാരിക്ക് ദാരുണാന്ത്യം

Keywords: Chennai, News, National, Accident, Accident Death, Liyora Sree, School Student, Scooter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia