ചെന്നൈ ഇരട്ട സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു
May 3, 2014, 14:49 IST
ചെന്നൈ: (www.kvartha.com 03.05.2014) ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെ ഇരട്ട സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. തമിഴ്‌നാട് ക്രൈംബ്രാഞ്ചാണ് റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ ബംഗളൂരു- ഗുവാഹത്തി എക്‌സ്പ്രസില്‍ നിന്ന് സ്‌ഫോടനത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് ഓടി രക്ഷപ്പെടുന്നയാളുടെ ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് പോലീസ് പുറത്തുവിട്ടത്.
അതേസമയം പാട്‌നയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നടത്തിയ സ്‌ഫോടനവുമായി ചെന്നൈ സ്‌ഫോടനത്തിന് സാമ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മെയ് ഒന്നിന് രാവിലെ ഏഴുമണിയോടു കൂടി നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ സ്വാതി(24) എന്നു പേരുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടിട്ടില്ല. അതേസമയം
സ്‌ഫോടനം നടന്ന ട്രെയിനിലെ കമ്പാര്‍ട്‌മെന്റില്‍ സംശയാസ്പദമായ നിലയില്‍ കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുന്നു.

Keywords: Chennai blasts suspect Rahman still at large, Crime Branch, Railway, Bangalore, Custody, Police, Injured,Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.