ലഗ്ഗിംഗ്‌സിനും ബോയ്ഫ്രണ്ടിനും നിരോധനം; കവിതാ കൃഷ്ണന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സര്‍ക്കുലര്‍ വിവാദത്തില്‍
Sep 22, 2015, 16:40 IST
ചെന്നൈ: (www.kvartha.com 22.09.15) ചെന്നൈയിലെ ശ്രീ സായിറാം എഞ്ചിനീയറിങ് കോളജിന്റെ എന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സര്‍ക്കുലര്‍ ചര്‍ച്ചാവിഷയമാകുന്നു.
സര്‍ക്കുലര്‍ കണ്ട് ഇതൊരു കോളജാണോ അതോ ഖാപ് പഞ്ചായത്താണോ എന്നാണ് കവിത കൃഷ്ണന്‍ ചോദിക്കുന്നത്. സ്ത്രീപീഡനങ്ങള്‍ കുറക്കാനാണ് ഇത്തരം സര്‍ക്കുലര്‍ എന്നാണ് അധികൃതര്‍ പറയുന്നത്. കോളജ് പുറത്തിറക്കിയ സര്‍ക്കുലര്‍ വായിച്ചുനോക്കൂ.
കാമ്പസില്‍ ലെഗ്ഗിംഗ്‌സും ടൈറ്റ് പാന്റും ടോപ്പും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല ഹൈ ഹീല്‍ ചെരിപ്പ്
നീളം കുറഞ്ഞ കുര്‍ത്ത , ചെവിയിലെ വലിയ സ്‌റ്റെഡ്, ഹെയര്‍സ്‌റ്റൈലിലെ ഫാഷന്‍, എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. ആണ്‍കുട്ടികളോട് മിണ്ടരുതെന്ന നിബന്ധനയും കൂടിയുണ്ട്. പെണ്‍കുട്ടിക്ക് വഴിതെറ്റാതിരിക്കാനായി അനുവദിച്ചിട്ടുള്ള സ്‌റ്റെയര്‍കേസുകളും ഫുട്പാത്തുകളും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിബന്ധന കൂടി വെച്ചിട്ടുണ്ട്.
ദുപ്പട്ടയുടെ രണ്ട് വശവും തമ്മില്‍ കെട്ടിയിട്ടിരിക്കണം.വല പോലുള്ള ദുപ്പട്ടയിട്ട് നടക്കരുത്, നീളം കുറഞ്ഞ ദുപ്പട്ട ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്. മാത്രമല്ല മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, സിം കാര്‍ഡ് തുടങ്ങിയവയ്ക്ക് കാമ്പസില്‍ വിലക്കുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് പാടില്ല, വാട്‌സ് ആപ്പ് നോക്കരുത്.
ബര്‍ത്ത് ഡേക്കോ ന്യൂ ഇയറിനോ കാമ്പസില്‍ ആഘോഷങ്ങളൊന്നും പാടില്ല. കേക്ക് മുറിക്കാനും അനുവദിക്കില്ല. ബുക്ക് വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റു ക്ലാസുകളില്‍ കയറാന്‍ പാടില്ല. കോറിഡോറില്‍ ഉച്ചത്തില്‍ സംസാരിക്കരുത് എന്നിങ്ങനെയാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കുലര്‍ വിവാദമായതോടെ സര്‍ക്കുലര്‍ വ്യാജമാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
Also Read:
ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി 10 ലക്ഷം കൊള്ളയടിച്ച സംഘത്തിലെ 3 പേര് അറസ്റ്റില്‍; 2 പേരെ തിരയുന്നു
Keywords: Chennai college restriction list may be fake, but sets a new low for society, Chennai, Twitter, Girl, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.