Discrimination | 'കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇട്ടത് ഇഷ്ടമായില്ല'; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലം മാറ്റി ഉത്തരവ്
● പേഴ്‌സണല്‍ അസിസ്റ്റന്റില്‍നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെ ഉത്തരവ്.
● വനിതാ ദിനത്തില്‍ ഫാഷന്‍ ഷോ നടത്തിയെന്ന് മേയര്‍.
● ഇത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് 50 കാരി.
ചെന്നൈ: (KVARTHA) ചെന്നൈയിലെ ആദ്യ വനിതാ മാര്‍ഷലിന് ലിപ്സ്റ്റികിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ സ്ഥലം മാറ്റം. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാര്‍ (Woman Duffedar) എസ് ബി മാധവി(SB madhavi-50)ക്കെതിരെയാണ് നടപടി. കോര്‍പ്പറേഷനിലെ മണലി സോണിലേക്കാണ് (Manali Zone) മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പോസ്റ്റില്‍ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു.
മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. മേയര്‍ പ്രിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശിവ ശങ്കറില്‍ നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. കടും നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതാണ് ഇവര്‍ക്ക് ജോലിക്കിടയില്‍ പണി നല്‍കിയതെന്നാണ് ആരോപണങ്ങള്‍.
കഴിഞ്ഞ മാസം ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ മാധവി ഇത് അനുസരിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് ഇവര്‍ക്ക് മെമ്മോ ലഭിച്ചതിന്. പിന്നാലെ മാധവി മെമ്മോയ്ക്ക് മറുപടിയും നല്‍കിയിരുന്നു. ലിപ്സ്റ്റിക് ധരിക്കരുതെന്ന് നിങ്ങള്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കില്‍ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് കാണിക്കൂവെന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നല്‍കിയത്. മെമ്മോയ്ക്ക് മാധവി മറുപടി നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
എന്നാല്‍ വനിതാ ദിനത്തില്‍ വനിതാ ദഫേദാര്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത് ഏറെ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവര്‍ത്തകയായ മേയര്‍ പ്രിയ വിശദമാക്കുന്നത്. ഇത് മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയില്‍ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാല്‍ ഇത്തരം കടുംനിറത്തിലെ ലിപ്സ്റ്റിക് ധരിക്കരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊഴില്‍ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതോ ആയ തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെ'ന്നും മാധവി വിശദമാക്കുന്നു.
#ChennaiControversy #LipstickGate #GenderDiscrimination #WorkplaceDressCode #WomenRights #India
பெருநகர சென்னை மாநகராட்சியின் மாமன்றக் கூட்டமானது எனது தலைமையில் ரிப்பன் கட்டட மாமன்றக் கூட்டரங்கில் நடைபெற்றது. இக்கூட்டத்தில், மதிப்பிற்குரிய துணை மேயர், கூடுதல் தலைமைச் செயலாளர்/ஆணையாளர், நிலைக்குழுத் தலைவர்கள், மண்டலக் குழுத் தலைவர்கள், மாமன்ற உறுப்பினர்கள் மற்றும் அலுவலர்கள்… pic.twitter.com/q7ReZYzp2U
— Priya (@PriyarajanDMK) June 24, 2024