Arrested | 'വീട്ടില്‍നിന്ന് 4 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈകിന് പിറകില്‍'; പിന്നീട് സംഭവിച്ചത്
Dec 1, 2022, 13:41 IST
ചെന്നൈ: (www.kvartha.com) വീട്ടില്‍നിന്ന് നാല് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈകിന് പിറകില്‍. മോഷണ വിവരമറിയിക്കാന്‍ വീട്ടുടമ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് മോഷ്ടാവ് വഴിയരികില്‍ നിന്നും ലിഫ്റ്റ് ചോദിച്ച് പിന്നാലെ കൂടിയത്. ഇയാളുടെ അരയില്‍ വിവിധതരത്തിലുള്ള താക്കോലുകള്‍ കണ്ട് സംശയം തോന്നിയ വീട്ടുടമ യുവാവിനെ ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താവുകയും കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പെരിയകാഞ്ചി സ്വദേശി ഉമറാണ് (44) മോഷണം നടത്തിയത്. മിഠായി വില്പനക്കാരനെന്ന വ്യാജേനയെത്തിയാണ് ഇയാള്‍ മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ദിവസം കോഴിയിറച്ചി വാങ്ങാന്‍ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്ത കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ മോഷ്ടാവെത്തിയത്. അര മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതാണ് കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഭരണം മോഷണം പോയതായി മനസിലായി. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈകില്‍ പുറപ്പെട്ടു. വഴിയിരികില്‍നിന്ന് അപരിചിതന് ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് വാഹനം നിര്‍ത്തി അയാളെ ബൈകിന്റെ പിന്നില്‍ കയറ്റി.
എന്നാല്‍, അയാളുടെ അരയില്‍ പലതരത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ രാജാദാസിന് സംശയമായി. തുടര്‍ന്ന് വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു
Keywords: Chennai: Man held for stealing gold jewels, Chennai, News, Arrested, Police, Local News, Robbery, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.