Arrested | യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യൂബര്‍ ഓടോഡ്രൈവര്‍ അറസ്റ്റില്‍
Sep 29, 2022, 16:34 IST
ചെന്നൈ: (www.kvartha.com) യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യൂബര്‍ ഓടോഡ്രൈവര്‍ അറസ്റ്റില്‍. ഒ എം ആറില്‍ ഞായാറാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഓടോ ഡ്രൈവര്‍ സെല്‍വത്തെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
വിദ്യാര്‍ഥിനി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നു കളഞ്ഞു. ഉടന്‍ പൊലീസിനെ ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചില്ല. അരമണിക്കൂറിന് ശേഷം ഇന്‍സ്പെക്ടര്‍ ഹോസ്റ്റലിലെത്തി വിവരം തിരക്കിയെങ്കിലും വനിത പൊലീസ് ഇല്ലാത്തതിനാല്‍ മൊഴി എടുത്തിരുന്നില്ല. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ അടുത്തദിവസം രാവിലെവരെ കാത്തിരിക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
വാര്‍ത്ത കണ്ട് യൂബര്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
Keywords: Chennai: Molestation attempt against woman passenger: Uber auto driver arrested, Chennai, News, Auto Driver, Arrested, Complaint, Police, Social Media, National.
ഇയാളുടെ ഓടോ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹായത്തിനായി ഫോണില്‍ വിളിച്ചിട്ടും പൊലീസ് പ്രതികരിച്ചില്ലെന്നും പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചുവെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.
വിദ്യാര്‍ഥിനി സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തിനൊപ്പം ഒ എം ആറിലെ ഹോസ്റ്റലിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥി ഓടോയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരീരഭാഗത്ത് സെല്‍വം പിടിക്കുകയായിരുന്നു എന്നാണ് പരാതി.
വിദ്യാര്‍ഥിനി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നു കളഞ്ഞു. ഉടന്‍ പൊലീസിനെ ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചില്ല. അരമണിക്കൂറിന് ശേഷം ഇന്‍സ്പെക്ടര്‍ ഹോസ്റ്റലിലെത്തി വിവരം തിരക്കിയെങ്കിലും വനിത പൊലീസ് ഇല്ലാത്തതിനാല്‍ മൊഴി എടുത്തിരുന്നില്ല. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ അടുത്തദിവസം രാവിലെവരെ കാത്തിരിക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
വാര്‍ത്ത കണ്ട് യൂബര്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
Keywords: Chennai: Molestation attempt against woman passenger: Uber auto driver arrested, Chennai, News, Auto Driver, Arrested, Complaint, Police, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.