K J Joy | സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍
Jan 15, 2024, 08:42 IST
ചെന്നൈ: (KVARTHA) സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പുലര്‍ചെ 2:30ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
1975 ല്‍ 'ലൗ ലെറ്റര്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്‍ഡ്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്.
കീബോര്‍ഡ് ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ 70കളില്‍ സിനിമയില്‍ എത്തിച്ചതാണ് ജോയിയുടെ പ്രസക്തി. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് ജോയ് സംഗീതമൊരുക്കി.
12 ഹിന്ദി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയില്‍ ആണ് സംസ്‌കാരം നടത്തുക.
Keywords: News, National, National-News, Obituary, Obituary-News, Chennai News, Music Director, K J Joy, Passed Away, Died, Cinema, Malayalam, Techno Musician, Chennai: Music Director K J Joy passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.