Booked | കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴ് സംസാരിച്ചതിന് ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറിയതായി പരാതി; അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്
Jan 28, 2024, 08:54 IST
ചെന്നൈ: (KVARTHA) തമിഴ് സംസാരിച്ചതിന് വിദ്യാര്‍ഥിയോട് അധ്യാപികയുടെ ക്രൂരത. സ്‌കൂളില്‍വെച്ച് കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയില്‍ റോയപുരത്തെ മാന്‍ഫോര്‍ഡ് പ്രൈമറി സ്‌കൂളിലെ അധ്യാപിക നായഗിക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: News, National, National-News, Police-News, Chennai News, Teacher, Attacks, Student, Speak, Tamil, School, Hospital, Treatment, Plastic Surgery, Manford Primary School, Royapuram News, Chennai: Teacher Attacks Student For Speaking Tamil In School.
സംഭവത്തെ കുറിച്ച് റോയപുരം പൊലീസ് പറയുന്നത്: ഈ മാസം 23നാണ് സംഭവം നടന്നത്. ചെന്നൈ തിരുവൊട്ടിയൂര്‍ സ്വദേശികളായ കേശവന്റെയും ഗുഗന്യയുടെയും 10 വയസുള്ള മകന്‍ മനീഷ് മിത്രനാണ് അധ്യാപികയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. എന്നാല്‍ മൈതാനത്തില്‍ കളിക്കുന്നതിനിടെ കുട്ടി വീണുവെന്ന് പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചത്. രക്ഷിതാക്കള്‍ എത്തിയപ്പോള്‍ ചെവി മുറിഞ്ഞുതൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഇടത് ഭാഗത്തുള്ള ചെവിയുടെ താഴേക്ക് രണ്ടിഞ്ച് വരെ കീറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്തി. ഇതിനുശേഷമാണ് കുട്ടി പരുക്കേറ്റതിന്റെ യഥാര്‍ഥ കാരണം, സഹപാഠിയോട് തമിഴില്‍ സംസാരിച്ചതിന് അധ്യാപിക ആക്രമിച്ചതാണെന്ന് മാതാപിതാക്കളോട് വെളിപ്പെടുത്തിയത്.
ഇതില്‍ പ്രകോപിതരായ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. അധ്യാപികയും കുട്ടിയുടെ അമ്മയും തമ്മില്‍ വഴക്കും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെയാണ് മാതാപിതാക്കള്‍ റോയപുരം പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, അധ്യാപിക തട്ടിക്കയറിയതോടെ കുട്ടിയുടെ അമ്മ തിരിച്ച് ഇവരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. അധ്യാപികയും ചികിത്സ തേടിയിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.