വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 14സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍
Nov 13, 2014, 11:46 IST
റായ്പൂര്‍: (www.kvartha.com 13.11.2014) ഛത്തീസ്ഗഡില്‍ സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതി പ്രകാരം ബിലാസ്പൂരില്‍ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.ആര്‍.കെ. ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിന് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുള്ള ആളാണ് ഡോ. ഗുപ്ത.
ശസ്ത്രക്രിയ നടത്താനുള്ള മെഡിക്കല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഡോക്ടര്‍ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ ബിലാസ്പൂരിലെ മറ്റൊരു ഗ്രാമത്തില്‍ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ നാല് സ്ത്രീകളെ കൂടി ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ല്‍ കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരെല്ലാം 23നും 32നും ഇടയ്ക്കു പ്രായമുള്ളവരാണ്. തുരുമ്പെടുത്ത ഉപകരണങ്ങളാണു ശസ്ത്രക്രിയ നടത്താന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നുണ്ടായ അണുബാധയാകാം മരണകാരണമെന്നാണ് നിഗമനം.
ഒരു ഡോക്ടര്‍ക്ക് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകള്‍ മാത്രമേ നടത്താവൂ എന്നും ഒരു ഉപകരണം 10 ശസ്ത്രക്രിയകള്‍ക്കെ ഉപയോഗിക്കാവൂ എന്നുമാണ് മെഡിക്കല്‍ മാനദണ്ഡങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അഞ്ചുമണിക്കൂറിനുള്ളില്‍ 83 സ്ത്രീകളെയാണ് ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ മതിയായ മെഡിക്കല്‍ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല.
സംഭവത്തില്‍ 10 ദിവസത്തിനുളളില്‍ വിശദീകരണം നല്‍കി റിപോര്‍ട്ട് സമര്‍പിക്കാന്‍ സര്‍ക്കാരിനോട് ഛത്തീസ്ഗഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി സ്വമേധയാ ആണ് സംഭവത്തില്‍ കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും, ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രപൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Also Read:
മുരളി വധം: ഐ.ജി. ദിനേന്ദ്ര കശ്യപ് വ്യാഴാഴ്ച കാസര്‍കോട്ട്
Keywords: Chhattisgarh: Death toll in Bilaspur sterilisation tragedy rises to 14, doctor taken into custody, Family planning, Police, Treatment, hospital, High Court, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.