ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍; വെബ് പോര്‍ട്ടല്‍ ആരംഭിച്ചു

 



റായ്പൂര്‍: (www.kvartha.com 05.05.2020) സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്‌ക്കൊരുങ്ങുകയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഇതിനായി സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യശാലകളില്‍ ഉപയോക്താക്കളുടെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഹോം ഡെലിവറി സൗകര്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഗ്രീന്‍ സോണിലായിരിക്കും സൗകര്യം ലഭ്യമായിരിക്കുക. മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ പോര്‍ട്ടല്‍ ഉപയോഗിച്ച് മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. പ്ലേ സ്റ്റോറില്‍ സിഎസ്എംസിഎല്‍ ആപ്പും ലഭ്യമാണ്. മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എന്നിവ രജിസ്റ്റര്‍ ചെയ്ത് വേണം മദ്യം ഓര്‍ഡര്‍ ചെയ്യാന്‍. 120 രൂപയാണ് ഡെലിവറി ചാര്‍ജ്. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. 120 രൂപയാണ് ഡെലിവറി ചാര്‍ജ്.

ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍; വെബ് പോര്‍ട്ടല്‍ ആരംഭിച്ചു

Keywords:  News, National, Liquor, Online, Home delivery, web portal, Government, Green zones, Chhattisgarh, Launched, Chhattisgarh launches portal for home delivery of liquor in green zones
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia