Died | മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യവെ കുഴഞ്ഞുവീണു; എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
May 11, 2023, 17:55 IST
റായ്പൂര്‍: (www.kvartha.com) എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം നാലിന് രാത്രിയിലാണ് സംഭവം. മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുകയായിരുന്നു റൗജ്കര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിവാഹവേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്ന റൗജ്കര്‍ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വിഡിയോയില്‍ കാണാം. ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.
10 May 2023 : 🇮🇳 : BSP engineer got 💔attack💉 while dancing at niece's wedding, died#heartattack2023 #TsunamiOfDeath pic.twitter.com/b0dNv3k2Av
— Anand Panna (@AnandPanna1) May 10, 2023
Keywords: Chhattisgarh, News, National, Death, Wedding, Dance, Heart attack, Chhattisgarh: Man dies of heart attack while dancing at wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.